തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണം ആവേശകരമാക്കാന്‍ മുന്നണികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഇടതു സ്വതന്ത്രനായി സരിനും ഏറ്റുമുട്ടുന്ന പാലക്കാട് തന്നെയാണ് തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ഇന്ന് രാവിലെ പാലക്കാട് മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ചു.
ഇടത് സ്വതന്ത്രനായ സരിന്‍ ഇന്ന് രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തും. വൈകീട്ട് വിക്ടോറിയ കോളജ് പരിസരത്ത് നിന്ന് കോട്ടമൈതാനം വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും. അതേസമയം ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മുന്‍ എംഎല്‍എ ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം രാഹുല്‍ പാലക്കാട് മാര്‍ക്കറ്റിലേക്ക് എത്തിയത്. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ ആരുമായാണ് ഡീല്‍ വെക്കേണ്ടത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. പാലക്കാട് ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
Rahul Mankoottil, Congress candidate, intensifies campaign in Palakkad amidst heated by-election, seeking votes in Athiravally market, as he faces a crucial test in the Kerala political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."