ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍
വയനാട്: സരിന്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും സുധാകരന്‍ പരിഹസിച്ചു. വയനാട്ടില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. രാഹുല്‍ ഗാന്ധിക്ക് 2019-ല്‍ കിട്ടിയ വിജയം വയനാട്ടില്‍ ഇനിയും ആവര്‍ത്തിക്കണം. ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ മണ്ഡലത്തില്‍ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതില്‍ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് - ബി ജെ പി ഡീല്‍ എന്ന് പറയാന്‍ സിപി എമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്.
പിണറായി ജയിലില്‍ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സി പി എമ്മിനും ബി ജെ പി ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ സുരേന്ദന് സി പി എം സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."