'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല
കേരള രാഷ്ട്രീയത്തിലെ ഒരു നിലപാടുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ. എന്നും മുഖ്യമന്ത്രിയെ കാണുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ മറക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുമെന്ന് പറയുന്നത് പോലെ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ സി.പി.ഐയുടെ അഭിപ്രായങ്ങളൊക്കെ ഇല്ലാതാവുകയാണെന്ന് ചെന്നിത്തല പറഞ്ഞു. അത് പുതിയ കാര്യമല്ലെന്നും, കഴിഞ്ഞ കുറച്ച് കാലമായി അഭിപ്രായമില്ലാത്ത പാര്‍ട്ടിയായി കേരളത്തിലെ സി.പി.ഐ മാറിയിരിക്കുന്നുവെന്നും, അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെന്നും രമേശ് ചെന്നിത്തല പറയുന്നു.
എ.ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് ആരാണ് വിശ്വസിക്കുന്നത്? അദ്ദേഹത്തെ കുറിച്ചാണ് പരാതി. പൂരം കലക്കിയത് ഒരു ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പൂരം കലക്കാന്‍ മുന്നോട്ട് വന്നതാരാണെന്നും, ആരൊക്കെയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും, അവര്‍ക്കെതിരെ എന്ത് നടപടിയാണുണ്ടാകുക എന്നെല്ലാമാണ് ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യം. ഡിജിപി ചെയ്യേണ്ടത് ആ റിപ്പോര്‍ട്ട് മടക്കുക എന്നതാണെന്നും, കൂടുതല്‍ അന്വേഷണം എന്നത് ആളുകളെ കബളിപ്പിക്കാന്‍ മാത്രമുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Ramesh Chennithala, Kerala Congress leader, slams CPI for lacking a clear stance, alleging their views change when interacting with CPM and the Chief Minister, sparking debate on political alliances and ideologies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."