കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നവംബറില്‍ സംഘടിപ്പിക്കുന്ന 'തംകീന്‍'24' മഹാ സമ്മേളന പ്രചാരണാര്‍ത്ഥം കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. ഫര്‍വാനിയ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതുതായി കെഎംസിസി അംഗത്വമെടുത്തവരെ പരിചയപ്പെടാം പുതിയ അംഗങ്ങളെ എന്ന ശീര്‍ഷകത്തില്‍ 'ടീ വിത്ത് ന്യൂ മെംമ്പേഴ്‌സ്' എന്ന പരിപാടിയും നടന്നു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് അബ്ദുള്‍ ഹക്കീം അല്‍ ഹസനിയുടെ അദ്ധ്യക്ഷതയില്‍ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ മാവിലാടം ഉല്‍ഘാടനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂര്‍, ജനറല്‍ സെക്രട്ടറി ഹനീഫ പാലായി, ജില്ലാ ഭാരവാഹികളായ സുഹൈല്‍ ബല്ല, ഖാലിദ് പള്ളിക്കര, റഫീക്ക് ഒളവറ , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് മുട്ടുന്തല, ട്രഷറര്‍ ഹസ്സന്‍ ബല്ല, വൈസ്:പ്രസിഡന്റ് ഷംസുദ്ധീന്‍ ബദരിയ, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം പി.പി.ഇബ്രാഹിം ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദ് തെക്കെക്കാട്, ടി.പി.മദനി കോട്ടപ്പുറം, പി.പി.ശംസുദ്ദീന്‍, കാസിം കൊച്ചന്‍, ഏ.ജി.സി.ഷബീര്‍, ബി.സി.ഷംസീര്‍ പടന്ന, നിസാം തുരുത്തി, ഇര്‍ഷാദ് മാവിലാടം, മുനീര്‍ തുരുത്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ആക്ടിംഗ് ജന.സെക്രട്ടറി ഹസ്സന്‍ തഖ്‌വ സ്വാഗതവും ട്രഷറര്‍ അമീര്‍ കമ്മാടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."