ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു. യമുന നദിയില്‍ വിഷപ്പത ഒഴുകുന്നത് കടുത്ത ആശങ്കയാകുകയാണ്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോള്‍ ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമാണ്. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത് വിഷപ്പത കണ്ടുതുടങ്ങിയത്.വിഷം പതഞ്ഞൊഴുകുന്നത് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.
സമീപത്തെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങളും ഗാര്‍ഹികമാലിന്യങ്ങളുമെല്ലാം പുറന്തള്ളുന്നത് യമുനയിലേക്കാണ്. അങ്ങനെ ഉയര്‍ന്ന അളവില്‍ നദിയിലെത്തുന്ന അമോണിയയും ഫോസ്‌ഫേറ്റുമൊക്കെയാണ് വിഷപ്പത രൂപപ്പെടുന്നതിന്റെ പ്രധാനകാരണം. യമുനയെ ആശ്രയിച്ച് ജീവിക്കുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഈ മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്മനങ്ങളും കുറവല്ല. ത്വക്ക് രോഗങ്ങള്‍ മുതല്‍ ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."