പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി സരിന്റെ റോഡ് ഷോയ്ക്ക് പാലക്കാട് വമ്പന്‍ സ്വീകരണം. വിക്ടോറിയ കോളജ് മുതല്‍ കോട്ടമൈതാനം വരെയായിരുന്നു ജാഥ. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ച ആയിരങ്ങളാണ് ജാഥയില്‍ അണിനിരന്നത്.
രാഷ്ട്രീയപരമായി മെച്ചപ്പെടണമെന്നാണ് ആദരവോടുകൂടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത് എന്നിട്ടും പഠിച്ചില്ലെല്‍ ആ രാഷ്ട്രീയ ജീര്‍ണത പാലക്കാടന്‍ ജനത കേരളത്തിന് മുന്നില്‍ തുറന്നുകാണിക്കുമെന്ന് സരിന്‍ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടന്‍ മണ്ണില്‍ എത്രത്തോളം ശക്തിയുണ്ടാകുമെന്ന് ഈ റോഡ് ഷോയിലെ ജനപങ്കാളിത്തം തെളിയിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ് പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയെന്ന് സരിന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."