HOME
DETAILS

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

  
Web Desk
September 23 2024 | 07:09 AM

PM Narendra Modi Meets Palestinian President Mahmoud Abbas Expresses Deep Concern Over Gaza Situation

ന്യൂഡല്‍ഹി: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗസ്സയിലെ സാഹചര്യത്തില്‍ മോദി 'കടുത്ത ആശങ്ക' രേഖപ്പെടുത്തു. സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണയും ഇന്ത്യന്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ദ്വിരാഷ്ട്രം മാത്രമാണ് മേഖലയില്‍ ശാശ്വതമായ ശാന്തിയും സമാധാനവും കൈവരിക്കാനുള്ള പരിഹാരമെന്നും മോദി വ്യക്തമാക്കി. 

''ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ഉറപ്പ് നല്‍കി. ഫലസ്തീന്‍ ജനതയുമായുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെച്ചു''മോദി എക്‌സില്‍ കുറിച്ചു. ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങള്‍ ഒന്നാണ് ഇന്ത്യയെന്നും മോദി അനുസ്മരിച്ചു. 


ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി യു.എസില്‍ എത്തിയത്. നേരത്തെ ആഗോള വളര്‍ച്ചക്കും വികസനത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കുവെച്ചിരുന്നു. സംഘര്‍ഷങ്ങളും വിഭാഗീയതയും ലഘൂകരിക്കണമെന്ന സന്ദേശവും മോദി നല്‍കിയതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  2 days ago