HOME
DETAILS
MAL
കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്ഗോപി
September 20 2024 | 11:09 AM
കോഴിക്കോട്: പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിച്ചതുപോലെയാണ് അന്വേഷണം. കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ അന്വേഷണം ഏല്‍പ്പിക്കുന്നത് എങ്ങനെയാണെന്നും സുരേഷ് ഗോപി ചോദിച്ചു.
സത്യം മൂടിവയ്ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണം. പൊലീസിന് നേരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജഡ്ജിയെ കൊണ്ടോ വിരമിച്ച ജസ്റ്റിസിനെ കൊണ്ടോ സമയബന്ധിതമായി അന്വേഷണം നടത്തണം. അടുത്ത തൃശൂര്‍പൂരം വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും സുരേഷ് ?ഗോപി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."