HOME
DETAILS

'എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ അപാകതയില്ല'; ന്യായീകരിച്ച് സ്പീക്കര്‍

  
September 09 2024 | 12:09 PM

 Speaker Justifies No Deficiency in ADGPs Meeting

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. 

ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും, സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ല. അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും വലിയ ഗൗരവത്തോടെ കാണേണ്ടതില്ല. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണ്. കണ്ടതില്‍ അപാകതയുള്ളതായി തോന്നുന്നില്ല.' ഷംസീര്‍ പറഞ്ഞു. 

അന്‍വര്‍ നിയമസഭാംഗമാണ്. സ്വതന്ത്ര എംഎല്‍എയാണ്. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. സിപിഎം പിന്തുണയ്ക്കുന്ന എംഎല്‍എ ആയതിനാല്‍ പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ വരട്ടെ. അന്‍വര്‍ പറഞ്ഞതിന്റെ ഉളളടക്കം എനിക്കറിയില്ല' ഷംസീര്‍ പറഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: പുതിയ കമ്മിഷന്റെ ലക്ഷ്യം അട്ടിമറിയോ

Kerala
  •  10 days ago
No Image

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി 116ാം വയസില്‍ അന്തരിച്ചു

Kerala
  •  10 days ago
No Image

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

National
  •  10 days ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുന്നില്‍ കണ്ണൂരും കോഴിക്കോടും, തൊട്ടുപിന്നില്‍ തൃശൂര്‍

Kerala
  •  10 days ago
No Image

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

Kerala
  •  10 days ago
No Image

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

Kerala
  •  10 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

Kerala
  •  10 days ago
No Image

ആറ് ദിവസത്തെ തിരച്ചിൽ; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് അന്വേഷണം

Kerala
  •  10 days ago
No Image

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം

latest
  •  10 days ago
No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  11 days ago