യു.പി: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനെ പുറത്താക്കി; കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി പ്രിൻസിപ്പൽ
ന്യൂഡൽഹി: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനെ പുറത്താക്കി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം. കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയാണ് കുട്ടിയെ പ്രിൻസിപ്പൽ അവ്‌നീഷ് ശർമ പുറത്താക്കിയത്. കുട്ടിയുടെ മാതാവും പ്രിൻസിപ്പലും തമ്മിൽ സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സ്‌കൂളിലേക്ക് കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്ന് മാതാവ് പറയുന്നുണ്ടെങ്കിലും, വിദ്വേഷം നിറഞ്ഞ വാക്കുകളോടെയാണ് പ്രിൻസിപ്പൽ ഇതിന് മറുപടി പറയുന്നത്. മാംസാഹാരം കൊണ്ടുവരികയും രാമക്ഷേത്രം തകർക്കുകയും ഹിന്ദുക്കളെ മർദിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇത്തരം വാദങ്ങളെ മാതാവ് ചോദ്യംചെയ്യുന്നതും വിഡിയോയിലുണ്ട്.
കുട്ടിയോട് മാംസാഹാരം കൊണ്ടുവരരുതെന്ന് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നതായും വീണ്ടും കൊണ്ടുവന്നത് കൊണ്ടാണ് പുറത്താക്കിയതെന്നും പറഞ്ഞ പ്രിൻസിപ്പൽ, ഏഴുവയസ്സുകാരൻ സഹപാഠികളെ മതംമാറ്റാൻ ശ്രമിച്ചെന്നും ആരോപിച്ചു. കുട്ടിയെ മണിക്കൂറുകളോളം മുറിക്കുള്ളിൽ പൂട്ടിയിട്ടുവെന്നും സ്‌കൂളിൽ വർഗീയവിഭജം ഉണ്ടെന്നും മാതാവ് സബ്ര സൈഫി ആരോപിച്ചു. കുട്ടിയെ മാതാവിനെ കണ്ട പ്രദേശത്തെ കോൺഗ്രസ് നേതാവ് ഡോ. മീരജ് ഹുസൈൻ, എല്ലാ നിയമസഹായവും നൽകുമെന്ന് വാഗ്ദാനംചെയ്തു.
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്വേഷം നിറഞ്ഞ നടപടികളിലൂടെ യു.പിയിലെ മറ്റൊരു സ്‌കൂൾ പ്രിൻസിപ്പൽ വാർത്തയിൽ ഇടംപിടിച്ചിരുന്നു. മുസ്ലിം ബാലനെ ഹിന്ദു കുട്ടികളെക്കൊണ്ട് അടിച്ചിപ്പിച്ച വനിതാ പ്രിൻസിപ്പലിന്റെ നടപടിയാണ് മുമ്പ് വിവാദമായത്.
A seven-year-old Muslim student was reportedly expelled from Hilton Public School in Amroha for allegedly bringing non-vegetarian food for lunch and stating that he would convert Hindus to Muslims by feeding them non-veg food and would destroy temples. The incident came to light after a video circulated on social media recording the conversation between the school principal, Avnish Sharma and boy’s mother, Sabra Saifi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."