HOME
DETAILS

ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു; പ്രശാന്ത് പുറത്ത് തന്നെ, സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

  
January 10 2025 | 04:01 AM

n-prasanth-suspension-extended-chief-secretary-reply

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയെന്ന വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഡ് ചെയ്ത് രണ്ട് മാസം പോലും തികയുന്നതിന് മുന്‍പാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചു. വകുപ്പു തല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ ആയില്ലെന്നാണ് കണ്ടെത്തല്‍. കെ ഗോപാലകൃഷ്ണന് പുതിയ ചുമതല നല്‍കിയേക്കും. 

മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെയും അതുമറയ്ക്കാന്‍ നടത്തിയ ശ്രമത്തെയും അതിഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. 

അതേസമയം, അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച എന്‍ പ്രശാന്ത് ഐ.എ.എസിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയില്ലെന്ന കാരണത്താലാണ് നടപടി. 

ചീഫ് സെക്രട്ടറിയുടെ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങള്‍ അയച്ച് പ്രതിഷേധിച്ചിരുന്നു. ഏഴ് കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. ഡിസംബര്‍ 16 നാണ് പ്രശാന്ത് വിശദീകരണം ചോദിച്ചത്. അതേസമയം, സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂ എന്നാണ് പ്രശാന്ത് നിലപാടെടുത്തത്. 

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.

ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്. സാമൂഹികമാധ്യമക്കുറിപ്പിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ചതാണ് എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തിനും പദ്ധതിനിര്‍വഹണത്തിനുമുള്ള 'ഉന്നതി'യുടെ ഫയലുകള്‍ കാണാനില്ലെന്നും സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജര്‍ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സാമൂഹിക മാധ്യമത്തിലൂടെ, എല്ലാ സര്‍വീസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപിക്കാന്‍ തുടങ്ങിയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹന പരിശോധന പൂർത്തിയാക്കുന്നതിന് സ്മാർട്ട് ആപ്പ് പുറത്തിറക്കി ഷാർജ പൊലിസ് 

uae
  •  5 hours ago
No Image

സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വിട്ടയച്ച് കോടതി

Kerala
  •  5 hours ago
No Image

രോഹിത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് അവനാണ്: സുനിൽ ഗവാസ്കർ

Cricket
  •  5 hours ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്റെയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  6 hours ago
No Image

കുവൈത്തിൽ എഐ ക്യാമറ പണി തുടങ്ങി; രണ്ടാഴ്ചക്കിടെ പിടികൂടിയത് 18,778 നിയമലംഘനങ്ങൾ

Kuwait
  •  6 hours ago
No Image

യുഎഇയിൽ വിവാഹപ്രായം ഇനി 18 വയസ്; പ്രവാസികൾക്കും നിയമം ബാധകം

uae
  •  6 hours ago
No Image

ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ; 24ാം വർഷവും ഫുട്ബോൾ ലോകം കീഴടക്കി

Football
  •  6 hours ago
No Image

സഊദിയിൽ ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും ഇഖാമ നിർബന്ധം

Saudi-arabia
  •  7 hours ago
No Image

ഡല്‍ഹി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് 12ാം ക്ലാസുകാരന്‍ 

National
  •  7 hours ago
No Image

നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

International
  •  7 hours ago