HOME
DETAILS

എന്റെ ഉത്തരവാദിത്തം തീര്‍ന്നു, ഇനിയെല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും; മുഖ്യമന്ത്രിക്ക് മുന്നില്‍ വഴങ്ങി അന്‍വര്‍

ADVERTISEMENT
  
Web Desk
September 03 2024 | 08:09 AM

mla-pv-anvar-to-meet-kerala-cm-pinarayi-vijayan-demands-action-against-ajithkumar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഒതുങ്ങി പി.വി അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താങ്കളുടെ പിന്നില്‍ ആരാണെന്ന ചോദ്യത്തിന് 'എന്റെ പിന്നില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് ഉള്ളത്' എന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്. 

താന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയെന്ന് അന്‍വര്‍ പറഞ്ഞു. എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തു. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. അതോടെ തന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നും അന്‍വര്‍ പറഞ്ഞു. 

'എം.ആര്‍.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്നു പാര്‍ട്ടി തീരുമാനിക്കട്ടെ. അജിത് കുമാറിനെ മാറ്റി നിര്‍ത്തണമെന്ന് പറയുന്ന ആളല്ല ഞാന്‍. കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം ഞാന്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. ഉത്തരവാദിത്തതോടെ അതിന് അനുസൃതമായ അന്വേഷണത്തിനുള്ള സംവിധാനം ഒരുക്കുമെന്നു തന്നെയാണ് ഒരു സഖാവെന്ന നിലയ്ക്ക് ഞാന്‍ വിശ്വസിക്കുന്നത്. ആരെ മാറ്റി നിര്‍ത്തണം, ആരെ മാറ്റി നിര്‍ത്തേണ്ട എന്നതൊക്കൊ മുഖ്യമന്ത്രിയും പാര്‍ട്ടി സംവിധാനവും ചിന്തിക്കട്ടെ. പരാതി മുഖ്യമന്ത്രിക്ക് കൊടുത്തിട്ട് അരമണിക്കൂര്‍ അല്ലേ ആയുള്ളു. അതിനിടയ്ക്ക് അവരെ മാറ്റണം എന്ന് ഞാന്‍ എങ്ങനെയാണ് പറയുക.'' - അന്‍വര്‍ ചോദിച്ചു.

അതേസമയം, പി ശശിക്ക് എതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നോ എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മറുപടി. ലാല്‍ സലാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് അന്‍വര്‍ ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് പോയത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയാണ് പി.വി അന്‍വര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ഉച്ചയ്ക്ക് 12നാണ് അന്‍വര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയത്. 12.15ക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിയോടെയാണ് അവസാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 days ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 days ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 days ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 days ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 days ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 days ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 days ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 days ago