HOME
DETAILS

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

ADVERTISEMENT
  
Web Desk
September 13 2024 | 06:09 AM

Hindenburg Reveals Swiss Authorities Freeze 310 Million Linked to Gautam Adani Amid New Allegations

ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുമായി ബന്ധപ്പെട്ട അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചതായാണ് വെളിപെടുത്തല്‍. അദാനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റില്‍ അന്വേഷണം നടക്കുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് അദാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യണ്‍ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ, ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി.സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏതെങ്കിലും കോടതി നടപടികളില്‍ തങ്ങള്‍ ഭാഗമല്ല. തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ഒരു തരത്തിലുള്ള പണം പിടിച്ചെടുക്കലുമുണ്ടായിട്ടില്ല. പറയപ്പെടുന്ന കോടതി ഉത്തരവില്‍ തങ്ങളുടെയോ ഗ്രൂപ്പ് കമ്പനികളുടെയോ പേരുപോലും പരാമര്‍ശിച്ചിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും നിയമവിധേയവുമാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ബി.വി.ഐ/മൗറീഷ്യസ്, ബെര്‍മുഡ എന്നിവിടങ്ങളില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത് എങ്ങനെയാണെന്ന് 2021ല്‍ പ്രോസിക്യൂട്ടര്‍മാര്‍ വിശദമാക്കിയതായും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. സ്വിസ് മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളും സ്വിസ് ക്രിമിനല്‍ കോടതിയുടെ കൈവശമുള്ള രേഖകളെയും ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരണം നല്‍കിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.

ഹിന്‍ഡന്‍ബര്‍ഗ് അന്വേഷണം നടത്തുന്നതിന് മുന്നോടിയായി ജനീവ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസ് അദാനിക്കെതിരെ അന്വേഷണം നടത്തിയിരുന്നുവെന്നായിരുന്നു സ്വിസ് മീഡിയ ഔട്ട്‌ലെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അദാനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.

2023 ജനുവരിയിലും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ ഓഹരി വിപണിയില്‍ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. റിസേര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  11 hours ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  12 hours ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  12 hours ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  13 hours ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  14 hours ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  14 hours ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  14 hours ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  15 hours ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  15 hours ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  15 hours ago