HOME
DETAILS

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

  
Web Desk
September 13 2024 | 05:09 AM

 Supreme Court Criticizes Bulldozer Demolitions Calls for Lawful Action

ന്യൂഡല്‍ഹി: രാജ്യത്തെ ബുള്‍ഡോസര്‍ നീതിക്കെതിരെ ഒരിക്കല്‍ കൂടി രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. നിയമം രമോന്നതമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കല്‍ ഭീഷണികള്‍ ഒരിക്കലും പാടില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിം കോടതിയുടെ വിമര്‍ശനം.  ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാന്‍ഷു ദൂലിയ, എസ്.വി.എന്‍ ഭാട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് മേലാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്ന്  സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 


പൗരാണികമായ വീട് പൊളിക്കാനുള്ള ശ്രമത്തിനെതിരായ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നുകോടതിയുടെ നിരീക്ഷണം. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് വീട് പൊളിക്കാനുള്ള ശ്രമമുണ്ടായത്.
കുടുംബാംഗങ്ങളില്‍ ഒരാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നടത്തിയത്. 

ജാവേദാലി മഹേബുബമിയ സിയാദ് എന്നയാളാണ് ഹരജി നല്‍കിയത്. സെപ്റ്റംബര്‍ ആറിനാണ് വീട് പൊളിക്കാനായി നോട്ടീസ് നല്‍കിയത്. ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇത്തരത്തില്‍ വീട് പൊളിക്കാന്‍ നോട്ടിസ് നല്‍കിയത്.

ഒരു കുടുംബാംഗത്തിന് നേരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരില്‍ മൊത്തം കുടുംബാംഗങ്ങളെയും എന്തിനാണ് ശിക്ഷിക്കുന്നതെന്നായിരുന്നു ഹരജിയിലെ പ്രധാന ചോദ്യം. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഒരാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് വീട് പൊളിക്കാനുള്ള കാരണമല്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

നിയമം അനുസരിച്ച് വേണം രാജ്യത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍. കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി നിര്‍മിച്ച കെട്ടിടം പൊളിക്കാനാവില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  4 days ago