HOME
DETAILS

ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു

  
Web Desk
September 03 2024 | 07:09 AM

Israeli Prime Minister Netanyahu Apologizes to Families of Hostages Killed in Gaza Amidst Growing Protests

തെല്‍ അവിവ്: പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെ ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ കഴിയാത്തതില്‍ ബന്ധുക്കളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു- ജറൂസലമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഹമാസും ഇറാനുമായി യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് ആവര്‍ത്തിച്ച നെതന്യാഹു ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് പിന്‍മാറണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. അതേസമയം, വെടനിര്‍ത്തല്‍ നടപ്പിലാക്കിയില്ലെങ്കില്‍ ബന്ദികളായി തുടരുന്നവരെ ഇനിയും മൃതദേഹങ്ങളായി കാണേണ്ടി വരുമെന്ന് ഹമാസ് ഇസ്‌റാഈല്‍ ജനതക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ബന്ദികളുടെ കൊലയെ തുടര്‍ന്ന് ഇസ്‌റാഈലില്‍ ഉടനീളം രൂപപ്പെട്ട പ്രതിഷേധവും പണിമുടക്കും നെതന്യാഹു സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വന്‍പ്രതിഷേധങ്ങളിലും ഇസ്‌റാഈല്‍ തീര്‍ത്തും സ്തംഭിച്ചു. ജറുസലെമില്‍ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെല്‍ അവീവില്‍ സൈനിക ആസ്ഥാനത്തും ലികുഡ് പാര്‍ട്ടി ആസ്ഥാനത്തും ആയിരങ്ങളാണ് പ്രതിഷേധിച്ചത്.

അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള നീക്കം ഖത്തറും ഈജിപ്തുമായി ചേര്‍ന്ന് തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  10 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  10 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  11 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  11 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  11 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  11 days ago
No Image

മലപ്പുറത്ത് 2.1 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സിരി ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചു: ഒത്തുതീർപ്പിനായി ആപ്പിൾ 814 കോടി നൽകാൻ തയ്യാർ

National
  •  11 days ago
No Image

ജുമൈറ ജോഗിംഗ് ട്രാക്കിലേക്കുള്ള പാദരക്ഷകൾ സംബന്ധിച്ച് ഉപദേശം നൽകി ആർടിഎ 

uae
  •  11 days ago
No Image

അബൂദബി രണ്ട് പുതിയ പാലങ്ങൾ തുറന്നു; ​ഗതാ​ഗതകുരുക്ക് 80% വരെ കുറയ്ക്കും

uae
  •  11 days ago