HOME
DETAILS

ജെനിനില്‍ നടക്കുന്നത് 2002ലേതിനേക്കാള്‍ ഭീകരമായ ആക്രമണം; തിരിച്ചടിച്ച് പോരാളികള്‍

ADVERTISEMENT
  
Web Desk
September 01 2024 | 11:09 AM

Israeli Forces Intensify Assault on Jenin Palestinian Militants Strike Back

ഗസ്സയെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞ ഇസ്‌റാഈല്‍ ഭീകര സേന ഇപ്പോള്‍ വെസ്റ്റ് ബാങ്കിലാണ് തേരോട്ടം നടത്തുന്നത്. നിരവധിയാളുകള്‍ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. 2002ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 
 
ജെനിനില്‍ 50,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 14,000 പേര്‍ അഭയാര്‍ഥികളാണ്. മുമ്പും ജെനിന് നേരെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഗസ്സ എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഫലസ്തീന്‍ പോരാളികളുടെ സങ്കേതമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്‌റാഈല്‍ ജെനിനെ നിരന്തരം ആക്രമിക്കുന്നത്. എന്നാല്‍, ഈ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും അഭയാര്‍ഥികളടക്കമുള്ള സാധാരണക്കാര്‍ക്കാണ്.

ഫതഹിന്റെ സായുധ വിഭാഗമടക്കമുള്ള നിരവധി പോരാളി സംഘടനകള്‍ ഇവിടെയുണ്ട്. ജെനിന്‍ ബ്രിഗേഡ്‌സ് എന്ന് വിശേഷിപ്പിക്കുന്ന ഒരു കുടക്കീഴിലാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാം ഇന്‍തിഫാദയുടെ കാലത്ത് 2002ല്‍ വലിയ ആക്രമണമാണ് ജെനിനിലുണ്ടായത്. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ 52 ഫലസ്തീനികളും 23 ഇസ്‌റാഈലി സൈനികരും കൊല്ലപ്പെടുകയുണ്ടായി.

അതേസമയം, ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ വലിയ തിരിച്ചടിയാണ് ഫലസ്തീനിലെ പോരാളി സംഘടനകള്‍ നല്‍കുന്നത്. ഇസ്‌റാഈലി സൈനികരെ നേരിട്ട് ആക്രമിച്ചതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് വ്യക്തമാക്കി. സൈനിക വാഹനങ്ങള്‍ ആക്രമിക്കുകയും സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇവര്‍ അറിയിച്ചു.

അല്‍ ഖുദുസ് ബ്രിഗേഡും അല്‍ ഖസ്സാം ബ്രിഗേഡും ഒരുമിച്ച് അല്‍ ദമാജ് മേഖലയില്‍ ഇസ്‌റാഈലി സൈന്യത്തെ നേരിട്ടു. ആക്രമത്തിനിടെ രണ്ടുപേര്‍ രക്തസാക്ഷികളായി. ഇത് കൂടാതെ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് ഇസ്‌റാഈലി സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി. വിവിധ ആക്രമണങ്ങളില്‍ ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  4 days ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  4 days ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  4 days ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  4 days ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  4 days ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  4 days ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  4 days ago