'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യെച്ചൂരിയെ ഇടതുപക്ഷത്തിന്റെ നേത്യവെളിച്ചം എന്നാണ് അനുസ്മരണ കുറിപ്പില്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
Saddened by the passing away of Shri Sitaram Yechury Ji. He was a leading light of the Left and was known for his ability to connect across the political spectrum. He also made a mark as an effective Parliamentarian. My thoughts are with his family and admirers in this sad hour.… pic.twitter.com/Cp8NYNlwSB
— Narendra Modi (@narendramodi) September 12, 2024
ശ്രീ സീതാറാം യെച്ചൂരി ജിയുടെ വിയോഗത്തില്‍ ദുഖമുണ്ട്. ഇടതുപക്ഷത്തിന്റെ നേത്യവെളിച്ചം ആയിരുന്നു അദ്ദേഹം, രാഷ്ട്രീയ മണ്ഡലത്തിലുടനീളം ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള കഴിവിന് പേരുകേട്ട വ്യക്തിയായിരുന്നു. ഒരു മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പമാണ്. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Prime Minister pays tribute to Yechury, hailing him as the 'guiding light of the Left' and remembering his contributions to Indian politics and the Communist Party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."