HOME
DETAILS

ഉരുൾ ദുരന്തബാധിതർക്ക് ധനസഹായം വിതരണം ചെയ്ത് മുസ്ലിം ലീഗ് 

ADVERTISEMENT
  
Web Desk
August 24 2024 | 00:08 AM

Muslim League Distributes Financial Aid to Landslide Victims in Wayanad

മേപ്പാടി: ഉരുൾദുരന്ത ബാധിതർക്കായി  മുസ് ലിം ലീഗ്  നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ ഭാഗമായി   ധനസഹായം  വിതരണം ചെയ്തു. ദുരന്ത ബാധിതരായ 691 കുടുംബങ്ങൾക്ക്  സഹായമായി 15,000രൂപ വീതവും വ്യാപാര സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട 54 പേർക്ക് അമ്പതിനായിരം രൂപ വീതവും ടാക്‌സി ജീപ്പ് നഷ്ടപ്പെട്ട നാലുപേർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നു പേർക്ക് ഓട്ടോറിക്ഷകളും കൂടാതെ സ്‌കൂട്ടറുകളുമാണ് ഇന്നലെ നൽകിയത്. 

മേപ്പാടി പൂത്തക്കൊല്ലി മദ്റസാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉരുൾപൊട്ടലുണ്ടായത് മുതൽ ഈ നിമിഷം വരെ ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്ന മുസ്്‌ലിം ലീഗ് അവർക്കൊപ്പം എന്നുമുണ്ടാവുമെന്ന് തങ്ങൾ പറഞ്ഞു. 

നൊമ്പരങ്ങളുടെ മറക്കാവാനാത്ത ഓർമകളിൽ തന്നെയാണിപ്പോഴും ഈ നാട്. പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുക എന്നതാണ് മുസ് ലിം ലീഗ് എക്കാലവും തുടർന്ന് പോന്ന രാഷ്ട്രീയം. ഫോർ വയനാട് എന്ന പേരിൽ ആരംഭിച്ച ധനസാഹരണ യജ്ഞത്തിൽ പാർട്ടിക്കാർ മാത്രമല്ല പങ്കാളികളായതെന്നും പൊതുജനങ്ങളാകെ ലീഗിനെ വിശ്വസിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. 
മുസ്്‌ലിം ലീഗ് ജില്ലാ  പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി. ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.  ടി. സിദ്ദീഖ് എം.എൽ.എ, പി.കെ ഫിറോസ്, പി. ഇസ്മായിൽ, ടി.പി.എം ജിഷാൻ, അഹമ്മദ് കുട്ടി ഉണ്ണികുളം, ഹനീഫ മുന്നിയൂർ, ജോജിൻ ടി. ജോയി, കെ. ഉസ്മാൻ, പി.പി അബ്ദുൽഖാദർ, ടി. ഹംസ, ആഷിഖ് ചെലവൂർ,   ടി. മുഹമ്മദ്,  പി.കെ അഷറഫ് മേപ്പാടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  8 minutes ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  an hour ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  an hour ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  an hour ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  2 hours ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  2 hours ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 hours ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 hours ago