HOME
DETAILS

ഒമാനിൽ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികൾ ചെയ്താൽ; മൂന്ന് മാസം തടവും, അയ്യായിരം റിയാൽ പിഴയും

ADVERTISEMENT
  
August 23 2024 | 17:08 PM

If you commit acts that harm the environment in Oman Imprisonment for three months and a fine of five thousand riyals

മസ്കത്ത്:ഒമാനിൽ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് . 2024 ഓഗസ്റ്റ് 21-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒമാനിലെ ഏതെങ്കിലും മേഖലകളിലെ സസ്യജാലങ്ങൾ നശിപ്പിക്കുന്നതും, ഇത്തരം പ്രവർത്തികളിലൂടെ മരുഭൂവത്കരണം, പരിസ്ഥിതിയുടെ നശീകരണം എന്നിവയ്ക്ക് ഇടയാക്കുന്നതും രാജ്യത്തെ എൻവിറോണ്മെന്റ് പ്രൊട്ടക്ഷൻ ആൻഡ് പൊല്യൂഷൻ കണ്ട്രോൾ നിയമ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവും, അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  a minute ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  an hour ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  an hour ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  an hour ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  an hour ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  2 hours ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 hours ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 hours ago