HOME
DETAILS

കുവൈത്തിൽ ​ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി മുപ്പതിനായിരത്തോളം അപേക്ഷകൾ

ADVERTISEMENT
  
August 23 2024 | 17:08 PM

About 30000 applications to switch from domestic visas to private sector visas in Kuwait

കുവൈത്ത് സിറ്റി:രാജ്യത്ത് ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി കുവൈത്ത് അധികൃതർ അറിയിച്ചു. കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് പുറത്തുവിട്ടത്.

ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈത്തിൽ പ്രാബല്യത്തിൽ വന്നിരുന്നു. ജൂലൈ 14 മുതൽ ഓഗസ്റ്റ് പകുതി വരെ ഇത്തരം മുപ്പതിനായിരത്തോളം അപേക്ഷകളാണ് ഈ വിസ മാറ്റത്തിനായി ലഭിച്ചിരിക്കുന്നത്.

ഇതിൽ പതിനായിരത്തോളം അപേക്ഷകളിൽ നടപടിയെടുത്തതായി റെസിഡൻസി അഫയേഴ്‌സ് അധികൃതർ അറിയിച്ചു. ബാക്കി അപേക്ഷകളിൽ അവലോകന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം 2024 ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയുള്ള കാലയളവിൽ ഒഴിവാക്കിക്കൊണ്ടുള്ള  ഉത്തരവ് കുവൈത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരത്തെ പുറത്തിറക്കിയിരുന്നു. സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളിൽ അനുഭവപ്പെടുന്ന തൊഴിലാളികളുടെ വലിയ ദൗർലഭ്യത്തെ തുടർന്നായിരുന്നു ഈ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  10 hours ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  11 hours ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  11 hours ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  11 hours ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  12 hours ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  12 hours ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  12 hours ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  12 hours ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 hours ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  13 hours ago