HOME
DETAILS

യുഎഇയില്‍ ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് വിസയോ? വ്യാജ വിസ തട്ടിപ്പുമായി ചിലര്‍ രംഗത്ത്

ADVERTISEMENT
  
August 23 2024 | 16:08 PM

One Year Freelance Visa in UAE Some are involved in fake visa fraud

അബുദബി: യുഎഇ 'ഒരു വര്‍ഷത്തെ ഫ്രീലാന്‍സ് റസിഡന്‍സി വിസ' ആരംഭിച്ചിട്ടുണ്ടെന്ന ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍മാരുടെയും ടൈപ്പിംഗ് സെന്ററുകളുടെയും അവകാശവാദങ്ങള്‍ നിങ്ങൾ ചിലപ്പോൾ കേട്ടിരിക്കും? ഈ ഫ്രീലാന്‍സ്  വിസ ഉടമകള്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും എളുപ്പത്തില്‍ ജോലി മാറാനും അനുവദിക്കുന്നുവെന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്. പാസ്പോര്‍ട്ട് മാത്രം ഹാജരാക്കിയാല്‍ ഈ ഒരു വര്‍ഷത്തെ റെസിഡന്‍സി വിസ എടുക്കാമെന്ന് അവകാശപ്പെട്ട് ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നേരത്തെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നതുമായി കണ്ടതാണ്.

എന്നാല്‍, ഇമിഗ്രേഷന്‍ വിദഗ്ധരും ടൈപ്പിംഗ് സെന്റര്‍ ഏജന്റുമാരും പറയുന്നത് ഇത് ഒരു തട്ടിപ്പാണെന്നാണ്. തരികിട ടൈപ്പിംഗ് സെന്ററുകളും വിസ കമ്പനികളുമാണ് ഇത്തരം വ്യാജപരസ്യങ്ങള്‍ക്കു പിന്നിലെന്നാണ് ഇവരുടെ വാദം. വിദൂരമായി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതിനായി യുഎഇ അവതരിപ്പിച്ച വെര്‍ച്വല്‍ വര്‍ക്ക് വിസയാണ് ഒരു വര്‍ഷത്തെ റെസിഡന്‍സി വിസ എന്ന വ്യാജേന ഇവര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. യുഎഇക്ക് പുറത്തുള്ള ഒരു സ്ഥാപനത്തില്‍ വിദൂരമായി ജോലി ചെയ്യുന്നുവെന്നും 3500 ഡോളര്‍ പ്രതിമാസ വരുമാനമുണ്ടെന്നും തെളിവ് സമര്‍പ്പിക്കുന്നവര്‍ക്കാണ് യുഎഇ വെര്‍ച്വല്‍ വര്‍ക്ക് വിസ നല്‍ക്കുക. എന്നാല്‍ ഈ രേഖകള്‍ വ്യാജമായി നിര്‍മിച്ചാണ് ചില തട്ടിപ്പ് കമ്പനികള്‍ പാസ്‌പോര്‍ട്ട് മാത്രം വെച്ച് ഒരു വര്‍ഷത്തെ വിസ സമ്പാദിച്ചു നല്‍കി വരുന്നത്.

ഇങ്ങനെ തട്ടിപ്പിലൂടെ നേടിയ വിസയുമായി വന്ന ചില ആളുകള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ പറയുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തെ റിമോട്ട് വര്‍ക്ക് വിസ ലഭിക്കുന്നതിന് ടൈപ്പിംഗ് സെന്ററിന് പണം നല്‍കിയ ഒരാളെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുഎഇ എമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ തിരിച്ചയച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. യുഎഇയില്‍ വന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാലാണ് ആളുകള്‍ ഇത്തരം വിസകള്‍ തേടുന്നത്. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് പിടിക്കപ്പെടുന്നത് അവരുടെ രാജ്യത്തേക്ക് വരാനുള്ള സാധ്യത തന്നെ നശിപ്പിക്കുമെന്നും അവര്‍ പറയുന്നു.

ലോകമെമ്പാടുമുള്ള ജീവനക്കാരെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കുന്ന റിമോട്ട് വര്‍ക്ക് വിസ പദ്ധതിക്ക് 2021ലാണ് യുഎഇ കാബിനറ്റ് അംഗീകാരം കൊടുതത്. ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍, യു.എ.ഇ.ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തില്‍ വിദൂരമായി ജോലി ചെയ്യുന്നതിന്റെയും പ്രതിമാസ ശമ്പളം 3,500 ഡോളര്‍ അല്ലെങ്കില്‍ അതിന് തുല്യമായ തുക ലഭിക്കുന്നു എന്നതിന്റെയും തെളിവ് ഹാജരാക്കണം. ദുബൈയിലെ വെര്‍ച്വല്‍ വര്‍ക്കിംഗ് പ്രോഗ്രാം വിദൂര തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും എമിറേറ്റില്‍ താമസിക്കാനുള്ള വിസയും നല്‍കുന്നു. പ്രതിമാസം കുറഞ്ഞത് 3500 ഡോളര്‍ (ഏകദേശം 13,000 ദിര്‍ഹം) ശമ്പളം നേടുന്നുവെന്നതിന് തെളിവായി സാലറി സര്‍ട്ടിഫിക്കറ്റ്, മുന്‍ മാസത്തെ ശമ്പള സ്ലിപ്പ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും നല്‍കണമെന്നാണ് യുഎഇയിലെ നിയമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  9 minutes ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  an hour ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  an hour ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  an hour ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  2 hours ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  2 hours ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 hours ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 hours ago