HOME
DETAILS

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

ADVERTISEMENT
  
July 27 2024 | 02:07 AM

niti ayog meeting today india alliance cms wont attend

ന്യൂഡൽഹി: സംസ്ഥാന മുഖ്യമന്ത്രിമാർ, ലെഫ്റ്റനൻ്റ് ഗവർണർമാർ എന്നിവരോടൊത്തുള്ള നിതി ആയോഗ് യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. എന്നാൽ ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു തുടങ്ങിയവർ യോഗം ബഹിഷ്കരിക്കും.

എൻ.ഡി.എ സഖ്യത്തിലെ മുഖ്യമന്ത്രിമരെല്ലാം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് നേരിട്ട് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. ഇൻഡ്യാ സഖ്യത്തിലെ പാർട്ടികളുടെ പൊതുവികാരം അറിയിക്കാനാണ് മമത ബാനർജി പങ്കെടുക്കുന്നതെന്ന് ടി.എം.സി അറിയിച്ചു.

2047 ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്റെ ഇന്നത്തെ സമ്മേളനം ചേരുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാർ, ലെഫ്റ്റനൻ്റ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല എന്നറിയിച്ചു.  

എൻ.ഡി.എ സഖ്യ കക്ഷികൾ ഭരിക്കുന്ന ആന്ധ്രപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്കു ബജറ്റിൽ കേന്ദ്ര സർക്കാർ വാരിക്കോരി നൽകിയപ്പോൾ ബാക്കി സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റ് അവഗണിച്ചു എന്നാണ് സംസ്ഥാനങ്ങളുടെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'രാത്രി യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു'; കുന്നംകുളത്ത് നിന്ന് ബസ് മോഷ്ടിച്ചത് മുന്‍ ഡ്രൈവര്‍; പിടിയില്‍

Kerala
  •  5 days ago
No Image

പൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പൊലിസിനും പങ്ക്; അന്വഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വി.എസ് സുനില്‍ കുമാര്‍

Kerala
  •  5 days ago
No Image

സ്വര്‍ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

അന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി; ഡി.ജി.പിയെ തള്ളി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

Kerala
  •  5 days ago
No Image

കുന്നംകുളത്ത് രാത്രി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് മോഷണം പോയി

Kerala
  •  5 days ago
No Image

വിമാനത്തിനുള്ളില്‍ പുകവലിച്ച കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

ആഭ്യന്തര വകുപ്പിനെതിരായ ഗുരുതര ആരോപണങ്ങൾക്കിടെ പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  5 days ago
No Image

താനൂരിൽ പള്ളിയിലും ക്ഷേത്രത്തിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്തു

Kerala
  •  5 days ago
No Image

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

International
  •  5 days ago