HOME
DETAILS

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

ADVERTISEMENT
  
Web Desk
July 27 2024 | 02:07 AM

rescue operation continues for for arjun 12th day

അങ്കോള/കോഴിക്കോട്: ഉത്തരകന്നടയിൽ മലയിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിലേക്ക്. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ഗംഗാവലി നദിയിൽ അടിയൊഴുക്ക് ശക്തമായതിനാൽ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ അനുകൂല സാഹചര്യമല്ല ഉള്ളത്. എന്നാൽ തിരച്ചിൽ നിർത്തില്ലെന്നും അർജുനേയും രണ്ട് കർണാടക സ്വദേശികളേയും കണ്ടെത്താൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മുഹമ്മദ് റിയാസിനൊപ്പം എ.കെ ശശീന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ തിരച്ചിലിലും ഗംഗാവലി പുഴയിൽ അകപ്പെട്ട ട്രക്കിൽ അർജുന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തെർമൽ ഇമേജിങ് പരിശോധന നടത്തിയെങ്കിലും ട്രക്കിൽ മനുഷ്യശരീരത്തിന്റേതായ സിഗ്‌നലുകൾ ലഭിച്ചിട്ടില്ലെന്ന് ഉത്തരകന്നഡ കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ നേവിക്കുപോലും തിരച്ചിലിന് പ്രതിസന്ധിയുണ്ടായി. ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാനാണ് കൂട്ടായെടുത്ത തീരുമാനമെന്നും ഇതിനായി സാധ്യമായ പുതിയ രീതികൾ പരീക്ഷിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

അർജുനു വേണ്ടിയുള്ള തിരച്ചിലിൽ ഇന്നലേയും കാലാവസ്ഥ വെല്ലുവിളിയായി. 11 ാം ദിവസവും മഴയും കുത്തൊഴുക്കുമെല്ലാം ട്രക്കിനടുത്തെത്തിയുള്ള പരിശോധനയ്ക്ക് നാവികസേനയ്ക്ക് തടസമായി. എന്നാൽ ഇതിനിടെ ഡ്രോൺ പരിശോധനയിൽ ട്രക്കിന്റേതെന്ന് സംശയിക്കുന്ന ഒരു പോയിന്റ് കൂടി ലഭിച്ചു. എന്നാൽ തിരച്ചിലിൽ സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിനാണ് പ്രഥമപരിഗണന നൽകുന്നത്. 

സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ സിഗ്നൽ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുക. മൂന്നുതരം പരിശോധനാ സംവിധാനങ്ങളിൽ ഉറപ്പിച്ച പോയിന്റാണിത്. മലയടിവാരത്തുനിന്ന് 70 മീറ്റർ അകലെ, 810 മീറ്റർ താഴ്ചയിലായാണ് ഈ പോയിന്റുള്ളത്. പുതിയ പോയിന്റിന് പഴയ പോയിന്റുകളെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഐബോഡ് സംഘത്തിന്റെ ഡ്രോൺ പരിശോധന തുടരുന്നുണ്ട്.
 
ഡ്രോൺ പരിശോധനയിൽ ലഭിച്ച ചിത്രത്തിൽ ട്രക്ക് ചെരിഞ്ഞ നിലയിലാണുള്ളതെന്ന് സതീഷ് സെയിൽ എം.എൽ.എ അറിയിച്ചു. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന കാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമിക്കുന്നുണ്ട്. വലിയ ചങ്ങാടങ്ങൾ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പുഴയുടെ മധ്യത്തിൽ സ്ഥാപിക്കുന്ന ചങ്ങാടങ്ങളിൽനിന്ന് തിരച്ചിൽ തുടരാനാണ് ആലോചിക്കുന്നത്. പ്ലാറ്റ്ഫോമിൽനിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാൻ ശ്രമിക്കും.
 
ഇതിനിടെ, അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം നോര്‍ത്തും സൗത്തും; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  2 days ago
No Image

ഇനി സുരക്ഷിതമാണ്; ഫാമിലി സെന്റര്‍ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

latest
  •  2 days ago
No Image

സെക്രട്ടറിയേറ്റില്‍ വെള്ളമില്ല; കാന്റീനും കോഫിഹൗസും പൂട്ടി, കൈകഴുകാനടക്കം കുപ്പിവെള്ളം 

Kerala
  •  2 days ago
No Image

നിയമസഭാ കൈയ്യാങ്കളി പരാമര്‍ശം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വി. ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 177 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

Kerala
  •  2 days ago
No Image

'ഇനി രാഷ്ട്രീയ ഗോദയില്‍'; വിനേഷ് ഫോഗട്ടും ബജ് രംഗ് പൂനിയയും കോണ്‍ഗ്രസില്‍; സ്വാഗതം ചെയ്ത് കെ.സി വേണുഗോപാല്‍

National
  •  2 days ago
No Image

ഇടഞ്ഞുതന്നെ ഇ.പി; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തില്ല

Kerala
  •  2 days ago
No Image

റെയില്‍വേയിലെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട്; കോണ്‍ഗ്രസ് പ്രവേശനം ഉടന്‍

National
  •  2 days ago
No Image

അടുത്ത അഞ്ച് ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പിണറായി വിജയന്‍ ഭീകരജീവിയെന്ന് കെ.സുധാകരന്‍; ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലിസുകാര്‍

Kerala
  •  2 days ago