HOME
DETAILS

അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യണ്ട; ഡി.ജി.പി.യ്ക്ക് വിചിത്ര കത്തുമായി എ.ഡി.ജി.പി അജിത് കുമാർ, അന്വേഷണത്തിൽ ഇടപെടൽ

ADVERTISEMENT
  
September 06 2024 | 02:09 AM

ADGP MR Ajith Kumar Sends Controversial Letter  to DGP

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ പുറത്തുവിട്ട ആരോപണങ്ങളിൽ തനിക്കെതിരായ അന്വേഷണത്തിൽ വിചിത്ര കത്തുമായി എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഡി.ജി.പിയ്‌ക്കാണ് കത്ത് നൽകിയത്. അന്വേഷണം നടത്തുന്ന സംഘത്തിലെ ഐ.ജിയും ഡി.ഐ.ജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നാണ് അജിത് കുമാർ കത്തിൽ പറയുന്നത്. രണ്ട് ഉദ്യോഗസ്ഥരും ഡി.ജി.പിയെ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിലെ ആവശ്യം. 

അന്വേഷണം കഴിയും വരെ ഐ.ജിയും ഡി.ഐ.ജിയും ഡി.ജി.പിയെ നേരിട്ട് റിപ്പോർട്ട് ചെയ്താൽ മതി. കീഴുദ്യോഗസ്ഥരായ അന്വേഷണ സംഘം തന്നെ റിപ്പോർട്ട് ചെയ്യേണ്ടിതില്ലെന്നാണ് എ.ഡി.ജി.പി നൽകിയ കത്തിലെ വിചിത്ര വാദം. ഇത്തരം കാര്യങ്ങളിൽ സർക്കാരോ ഡി.ജി.പിയോ ആണ് നിർദ്ദേശം നൽകേണ്ടത്. എന്നാൽ ഈ സംവിധാനങ്ങളെ മറികടന്നാണ് എ.ഡി.ജി.പിയുടെ കത്ത്. ഇന്നലെയാണ് കത്ത് നൽകിയത്.

അതേസമയം, ആർ.എസ്.എസ് ബന്ധം ഉൾപ്പെടെ ഗുരുതര ആരോപണം നേരിടുന്ന എ.ഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് ചർച്ച നടക്കും. ഭൂരിപക്ഷം അംഗങ്ങൾക്കും അജിത് കുമാർ തുടരുന്നതിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ആരോപണ വിധേയനായ പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. സമാന നടപടി എ.ഡി.ജി.പിയ്ക്ക് നേരെ ഉണ്ടുമോ എന്നാണ് ഇനി അറിയാനുള്ളത്. 

ഡി.ജി.പിയുടെ നിർദേശപ്രകാരം ഡി.ഐ.ജി അജിത ബീഗം നടത്തിയ അന്വേഷണത്തിൽ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സുജിത് ദാസിനെതിരേ നടപടിയെടുത്താൽ അജിത് കുമാറിനേയും പി.ശശിയേയും മാറ്റി നിർത്തേണ്ടിവരുമെന്നതിനാൽ മുഖ്യമന്ത്രി നടപടിക്ക് മുതിർന്നിരുന്നില്ല. പത്തനംതിട്ട എസ്.പി സ്ഥാനത്തുനിന്ന് സുജിത് ദാസിനെ മാറ്റുക മാത്രമാണ് ചെയ്തത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റാതെ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചു. 

ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നു പി.വി അൻവർ പരസ്യമായി പ്രഖ്യാപിക്കുകയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി കൈമാറുകയും ചെയ്തതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങാൻ മുഖ്യമന്ത്രി നിർബന്ധിതനായതെന്നാണ് സൂചന. 

 

A.D.G.P Ajith Kumar states in a letter that the I.G. and D.I.G. involved in the investigation should not report to him but instead directly to the D.G.P.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  4 days ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  4 days ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  4 days ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  4 days ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  4 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  4 days ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  4 days ago
No Image

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

National
  •  4 days ago

No Image

അജിത് കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച: മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസംബന്ധം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും എം.വി ഗോവിന്ദന്‍

Kerala
  •  4 days ago
No Image

ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

Kerala
  •  5 days ago
No Image

പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് തീവ്രഹിന്ദുത്വ വാദികള്‍; അനധികൃതമെങ്കില്‍ പൊളിച്ചു നീക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

National
  •  5 days ago
No Image

കോഴിക്കോട് സ്‌കൂളില്‍  50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Kerala
  •  5 days ago