HOME
DETAILS

പിണറായി വിജയന്‍ ഭീകരജീവിയെന്ന് കെ.സുധാകരന്‍; ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലിസുകാര്‍

ADVERTISEMENT
  
September 06 2024 | 08:09 AM

kpcc-president-k-sudhakaran-attacks-chief-minister-pinarayi-vijayan-says-he-is-like-terror-creature

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍  കെ സുധാകരന്‍. പിണറായി വിജയന്‍ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. 

താന്‍, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രിയുടെ ഭരണമാറ്റം നാടിന് അനിവാര്യമാണ്. ഒന്നുകില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കണം. അല്ലെങ്കില്‍ പൊതുജനം അതിന് തയ്യാറാകുമെന്ന് സുധാകരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണം. 

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് അവകാശ സമരമാണ്. തന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്. പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാവില്ല. അദ്ദേഹത്തെ പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊലീസുകാരാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യമെന്നും സുധാകരന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മാര്‍ച്ച് തടഞ്ഞ പൊലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago