ADVERTISEMENT
HOME
DETAILS

ഗൂഗിള്‍ അക്കൗണ്ട് സ്റ്റോറേജ് തീര്‍ന്നോ? വഴിയുണ്ട്

ADVERTISEMENT
  
Web Desk
July 08 2024 | 05:07 AM

insufficient-google-storage? here is the solutions

'your storage is almost full (99%). ഗൂഗിള്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ഈ മെസേജ് കാണുന്നവരാവുമ നമ്മളില്‍ മിക്കവരും. പിന്നെ നമുക്ക് മുന്നില്‍ രണ്ട് വഴികളാണ്. ഒന്നുകില്‍ കൂടുതല്‍ സ്റ്റോറേജ് നേടാന്‍ ഗൂഗിള്‍ വണ്‍ എടുക്കുക. അല്ലെങ്കില്‍ അക്കൗണ്ടിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക. ഗൂഗിള്‍ വണ്‍ എടുക്കുന്നതിനൊരുങ്ങുന്നതിന് മുമ്പ് ചി കാര്യങ്ങള്‍ ശ്രദ്ധിക്കൂ. 

എന്ത്‌കൊണ്ടാണ് നിങ്ങളുടെ സ്റ്റോറേജ് നഷ്ട്ടപ്പെടുന്നതെന്നാണ് ആദ്യ മൂന്ന് മാസത്തെ ഇളവിന് ശേഷം പ്രതിമാസം 130 രൂപ വില വരുന്ന ഗൂഗിള്‍ വണ്‍ എടുക്കുന്നതിന് മുന്‍പ് മനസ്സിലാക്കേണ്ടത്. ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ സ്റ്റോറേജ് നല്‍കാനുള്ള മെറ്റയുടെയും ഗൂഗിളിന്റെയും കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് വാട്‌സാപ്പ് ബാക്കപ്പ് ഇപ്പോള്‍ ഗൂഗിള്‍ അക്കൗണ്ടിലാണ് ലഭ്യമാകുന്നത്. വാട്‌സാപ്പ് ബാക്കപ്പ് ഇപ്പോള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലഭിക്കുന്ന 15 ജി.ബിയുടെ ഭാഗമാക്കിയിരിക്കുകയാണ്. ഇത് മറ്റൊരു അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യുക എന്നതാണ് നഷ്ടമായ സ്റ്റോറേജ് വീണ്ടെടുക്കാനുള്ള പ്രധാന മാര്‍ഗം. 

'ബാക്കപ്പ്' എങ്ങനെ മാറ്റാം

വാട്‌സാപ്പിന്റെ സെറ്റിങ്‌സില്‍, 'ചാറ്റ്‌സ്' തെരഞ്ഞെടുക്കുക. ശേഷം 'ബാക്കപ്പ്' തെരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന അക്കൗണ്ടിന്റെ പേര് കാണാം. അവിടെ തൊട്ടാല്‍ ആ ഫോണിലുള്ള മറ്റ് അക്കൗണ്ടുകളുടെ ലിസ്റ്റ് കാണാം. ഇതില്‍ നിന്നും സ്റ്റോറേജ് സ്‌പേസ് ഉള്ള ഒരു അക്കൗണ്ട് തെരഞ്ഞെടുക്കുക. ഇനി മുതല്‍ എല്ലാ വാട്‌സാപ്പ് സംഭാഷണങ്ങളും ഈ അക്കൗണ്ടിലേക്കായിരിക്കും ബാക്കപ്പ് ആവുക. ഇതിന് ശേഷം സ്റ്റോറേജ് തീര്‍ന്ന അക്കൗണ്ടിന്റെ ഗൂഗിള്‍ ഡ്രൈവില്‍ പോയി 'ബാക്കപ്പ്‌സ്' തിരഞ്ഞെടുത്ത് 'ഡിലീറ്റ് ബാക്കപ്പ്‌സ്' കൊടുക്കുക. നിങ്ങളുടെ അക്കൗണ്ടിലെ നഷ്ട്ടപെട്ട സ്റ്റോറേജ് തിരിച്ച് ലഭിക്കുന്നതായിരിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  4 days ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  4 days ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  4 days ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  4 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  4 days ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  4 days ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  4 days ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  4 days ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  4 days ago