'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
ഒരാണ്ടിന്റെ നോവിനും ഭീതിക്കും മേല്‍ ആഹ്ലാദപ്പെരുമഴ പെയ്ത ദിനമായിരുന്നു ഇന്നലെ ഗസ്സയിലെ കുഞ്ഞുമക്കള്‍ക്ക്. ഫലസ്തീനിലെ ജീവനും ജീവിതത്തിനും മേല്‍ മരണം വിതച്ചു കൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ നരാധമരുടെ മേല്‍ ഇറാന്‍ മിസൈലുകള്‍ തീക്കാറ്റായപ്പോള്‍ ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോലും ആര്‍ത്തു ചിരിച്ചു. കൈമുട്ടിയും പാട്ടു പാടിയും അവര്‍ നിറഞ്ഞു ചിരിച്ചു. ഇസ്‌റാഈല്‍ ഭരണകേന്ദ്രങ്ങള്‍ക്കു മേല്‍ ചിന്നിച്ചിതറുന്ന തീപ്പൊരികളെ നോക്കി അവര്‍ ഉച്ചത്തില്‍ വിളിച്ചു. അല്ലാഹു അക്ബര്‍. പടച്ചവന്‍ വലിയവനാണ്. ഞങ്ങള്‍ക്കു മേല്‍ അഹന്തയുടെ ഉത്തുംഗതയില്‍ നിങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്ന മരണ മഴ അവനിതാ നിങ്ങളിലേക്ക് തിരിച്ചു വിട്ടിരിക്കുന്നു.
Palestinians in Jabalia refugee camp in northern Gaza observe the Iranian missiles striking Israel. pic.twitter.com/BItsNfV57s
— Quds News Network (@QudsNen) October 1, 2024
പോരാട്ടങ്ങളുടെ ചരിത്രത്തിലെ അസാധാരണ നാള്‍ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ ഇറാന്‍ ആക്രമണത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്.
അധിനിവേശ ഫലസ്തീന്റെ ഭൂമിശാസ്ത്രം മുഴുവനായും ഉള്‍ക്കൊള്ളിച്ച ഇറാനിയന്‍ പ്രതികരണത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഫലസ്തീന് നേരെ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങള്‍ ശിക്ഷയില്ലാതെ കടന്നുപോകുമെന്ന് കരുതിയ ക്രിമിനല്‍ അധിനിവേശത്തിന് നിങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കി.പോരാട്ടത്തിന്റെ ചരിത്രത്തിലെ അസാധാരണമായ ഒരു ദിവസമാണിത്.
ഫലസ്തീന്റെ വിമോചനത്തില്‍ പങ്കാളികളാകാന്‍ രാഷ്ട്രത്തിലെ എല്ലാ സ്വതന്ത്ര ജനങ്ങളോടുമുള്ള ആഹ്വാനമാണിത്- അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ രാത്രിയായിരുന്നു ഇസ്‌റാഈലിന് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്‌റാഈലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
🔻ABU OBEIDA:
— The Palestine Chronicle (@PalestineChron) October 1, 2024
We congratulate the Iranian response that covered the entire geography of occupied Palestine and dealt a strong blow to the criminal occupation that thought that its rampage in the region and its aggression against its people could pass without punishment.
This is… pic.twitter.com/QNo78rkY5u
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."