ADVERTISEMENT
HOME
DETAILS

നിയന്ത്രണമോ രജിസ്‌ട്രേഷനോ അധ്യാപന യോഗ്യതകളോ ഇല്ലാതെ പ്ലേസ്‌കൂളുകൾ 

ADVERTISEMENT
  
ഗിരീഷ് കെ നായർ
July 08 2024 | 02:07 AM

Playschools without regulation, registration or teaching qualifications

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൂണുകൾ പോലെ പ്ലേസ്‌കൂളും പ്രീസ്‌കൂളുകളും കുട്ടികൾക്ക് വിദ്യാഭ്യാസ പൂർവ സ്ഥാപനങ്ങൾ. എന്നാൽ ഇവയ്‌ക്കൊന്നും പ്രത്യേക നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ല. അധ്യാപകർക്കോ ആയമാർക്കോ നിശ്ചിത യോഗ്യതകളോ മാനദണ്ഡങ്ങളോ നിഷ്‌കർഷിക്കുന്നതുമില്ല. അധ്യാപക-വിദ്യാർഥി അനുപാതമോ ആർക്കും അറിയുകയുമില്ല. നിലവിൽ ഇവയുടെ പ്രവർത്തനത്തെ കുറിച്ച് അറിയുന്നത് ഇവിടങ്ങളിൽ എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ഘട്ടങ്ങളിൽ ശിശുക്ഷേമ സമിതികളോ ബാലാവകാശ കമ്മിഷനോ മറ്റോ ഇടപെടുന്നതുമാത്രമാണ് കണ്ടുവരുന്നത്. ഈ സ്‌കൂളുകളെല്ലാം രജിസ്റ്റർ ചെയ്യാൻ തയ്യാറാണെങ്കിലും എവിടെ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്നതാണ് പ്രശ്‌നം.

വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലെന്നതുപോലെതന്നെ ഇവർക്ക് അഫിലിയേഷൻ എവിടെയാണെന്നതും ചോദ്യ ചിഹ്നമാണ്. സ്‌കൂളുകളുടെ വ്യക്തിത്വം പോലെതന്നെ ഇവിടുത്തെ പഠന രീതികളെല്ലാം തന്നെ വ്യത്യസ്തങ്ങളുമാണ്. കരികുലം യൂനിഫോമിറ്റിയില്ലാത്തത് സ്‌കൂളുകളെ ഭിന്നതലങ്ങളിലാകാൻ കാരണമാകുന്നുമുണ്ട്.

സംയോജന ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)ന്റെ കീഴിലാണ് അങ്കണവാടികളെപ്പോലെ പ്ലേസ്‌കൂളുകളുമെന്നാണ് അറിയിപ്പെങ്കിലും നിയതമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനാകാത്തത് ഇവയെ തോന്നിയതുപോലെ പ്രവർത്തിക്കുന്നതിന് കാരണമായിട്ടുണ്ട്.

2018ൽ എൻ.സി.ഇ.ആർ.ടി പ്രീ സ്‌കൂൾ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിൽ പ്ലേസ്‌കൂളുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ യോഗ്യത, വേതനം, പ്രവേശന നടപടി, രേഖകൾ, രജിസ്റ്ററുകൾ എന്നിവ ഇതിലുൾപ്പെട്ടിരുന്നു. 2021ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ ദേവിയാണ് ഇക്കാര്യങ്ങൾ ലോക്‌സഭയെ അറിയിച്ചിരുന്നത്. എന്നാൽ, കേരളത്തിൽ ഇക്കാര്യത്തിൽ വേണ്ട പുരോഗതി ഉണ്ടായിട്ടില്ലന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂന്നു മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് പ്രീസ്‌കൂളുകളിൽ ചേർക്കുന്നത്. ഇവരുടെ ബൗദ്ധിക, സ്വഭാവ സവിശേഷതകൾ കരുപ്പിടിപ്പിക്കുന്നത് ഈ സ്‌കൂളുകൾ വഴിയാണ്. കുട്ടിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതാണിത്. ആദിവാസി കേന്ദ്രങ്ങളിൽ ഏഴ് കുട്ടികളുണ്ടെങ്കിൽ പിള്ളപ്പുലകൾ എന്ന പേരിൽ വിദ്യാഭ്യാസ കേന്ദ്രത്തിന് രജിസ്‌ട്രേഷൻ നൽകുന്ന രീതികളുണ്ട്.

അനൗപചാരികമായി കണക്കാക്കിയിരുന്ന ശിശുവിദ്യാഭ്യാസം ഔപചാരികമാക്കാനാണ് 2020ലെ പൊതു വിദ്യാഭ്യാസ നയത്തിൽ ലക്ഷ്യം വച്ചിരുന്നത്. ആറു വയസുവരെയുള്ള കുട്ടികളെ ശിശുവിദ്യാഭ്യാസത്തിന്റെ കീഴിൽ ഉൾപ്പെടുത്തിയിരുന്നത് മൂന്നു മുതൽ എട്ട് വയസുവരെയുള്ള കുട്ടികളെ ലക്ഷ്യമിടുന്നതാണ് പുതിയ ശിശുവിദ്യാഭ്യാസ നയത്തിൽ ലക്ഷ്യമിടുന്നത്. അടുത്തവർഷത്തോടെ എട്ട് വയസുവരെയുള്ള കുട്ടികൾക്കെല്ലാം ശാസ്ത്രീയമായ ഔപചാരിക പഠനം നൽകുന്ന ഫൗണ്ടേഷൻ കോഴ്‌സായി പ്രീസ്‌കൂളുകളെ മാറ്റാനാണ് കേന്ദ്ര നയത്തിൽ എൻ.ഇ.പി ലക്ഷ്യമാക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കേരളം ഇതിന്റെ ചുവടുപിടിച്ചു നീങ്ങുന്നില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

Playschools operating without permits, licenses, or certifications



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  39 minutes ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 hours ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 hours ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 hours ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  3 hours ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  3 hours ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  4 hours ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  5 hours ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  6 hours ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  6 hours ago