HOME
DETAILS

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

  
Web Desk
October 06 2024 | 06:10 AM

France Halts Arms Exports to Israel Amid Gaza Conflict

പാരിസ്: ഗസ്സക്കുമേല്‍ ആക്രമണം ഒരു വര്‍ഷമാകുമ്പോള്‍ ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്. ഫ്രഞ്ച് ബ്രോഡ് കാസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണാണ് ആയുധകയറ്റുമതി നിര്‍ത്തിവെച്ച വിവരം അറിയിച്ചത്. 

പ്രശ്‌നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് മാക്രോണ്‍ പറഞ്ഞു. അതിനാല്‍ ഗസ്സയിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.

ലബനാനില്‍ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെയും മാക്രോണ്‍ വിമര്‍ശിച്ചു. തങ്ങളെ കേള്‍ക്കാന്‍ നെതന്യാഹു തയാറായില്ല. അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റാണ്- മാക്രോണ്‍ തുറന്നടിച്ചു. ഇത് ഇസ്‌റാഈലിന്റെ സുരക്ഷക്കും ഭീഷണിയാണെന്നും മാക്രോണ്‍ പറഞ്ഞു. 

മാക്രോണ്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രംഗത്തെത്തി. ഇറാന്റെ പ്രാകൃത സൈന്യത്തോടാണ് ഇസ്‌റാഈലിന്റെ പോരാട്ടം. സംസ്‌കാരമുള്ള രാഷ്ട്രങ്ങളെല്ലാം ഇറാനൊപ്പം നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ മാക്രോണും ചില പാശ്ചാത്യ രാജ്യങ്ങളും ഇസ്‌റാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. അവരെയോര്‍ത്ത് നാണക്കേടാണുള്ളതെന്നും നെതന്യാഹു പ്രതികരിച്ചു. ആര് പിന്തുണച്ചാലും ഇല്ലെങ്കിലും തങ്ങള്‍ വിജയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago