തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി
കോഴിക്കോട്: അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ഇരു കുടുംബങ്ങളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തെറ്റിദ്ധാരണകള്‍ മാറിയന്ന് മനാഫും, ജിതിനും വ്യക്തമാക്കി.
തങ്ങള്‍ ഒരു കുടുംബമാണെന്നും, കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോള്‍ എല്ലാം സംസാരിച്ച് തീര്‍ത്തെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മെക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ച്ചയ്ക്ക് മുന്‍കൈയെടുത്തത്. മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
അര്‍ജുന്റെ കുടുംബത്തില്‍ നിന്ന് സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു.
manaf and arjuns family meet together
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."