HOME
DETAILS

ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം

  
July 01 2024 | 03:07 AM

A drastic change in criminal laws

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പുതിയ  നിയമം നിലവിൽ വരുന്നതോടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നിയമത്തിലും തെളിവുനിയമത്തിലും അടിമുടി മാറ്റംവരും. പ്രായപൂർത്തിയാവാത്തവരെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

എല്ലാ തരത്തിലുള്ള കൂട്ടബലാത്സംഗത്തിനും 20 വർഷമോ ജീവപര്യന്തമോ തടവ് ലഭിക്കും. ജീവപര്യന്തമെന്നാൽ ജീവിതകാലം മുഴുവൻ തടവായിരിക്കും. അധികാര പരിധി കണക്കാക്കാതെ ഏതു പൊലിസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം. വിവാഹം, ജോലി മുതലായവ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കും. വിചാരണ, അപ്പീൽ എന്നിവ വിഡിയോ കോൺഫറൻസിങ് വഴി നടത്താം. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ മൊഴി രേഖപ്പെടുത്തുമ്പോൾ വിഡിയോഗ്രാഫി നിർബന്ധം.


എഫ്.ഐ.ആറിൽ  90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം. അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള പരമാവധി കാലയളവ് 180 ദിവസം. കുറ്റപത്രം സ്വീകരിച്ച് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തണം. വിചാരണ പൂർത്തിയായാൽ 30 ദിവസത്തിനുള്ളിൽ വിധിപറയണം. 


ഏഴുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ സർക്കാർ കേസ് പിൻവലിക്കുന്നതിന് മുമ്പ് ഇരയ്ക്ക് പറയാനുള്ളത് കേൾക്കാനുള്ള അവസരം നൽകും. നിസാരവും ഗൗരവം കുറഞ്ഞതുമായ കേസുകളിൽ സംഗ്രഹ വിചാരണ നിർബന്ധമാക്കിയിട്ടുണ്ട്. 


സാക്ഷികൾ, കുറ്റാരോപിതർ, വിദഗ്ധർ, ഇരകൾ എന്നിവരെ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ ഹാജരാകാൻ അനുവദിക്കും. ഡിജിറ്റൽ റെക്കോഡ് തെളിവായി സ്വീകരിക്കാം. പേപ്പർ രേഖകളുടെ അതേ നിയമപരമായ ഫലവും സാധുതയും ഇതിന് ഉണ്ടായിരിക്കും. പകർപ്പുകൾ തെളിവായി പരിഗണിക്കാം.

A drastic change in criminal laws 

Three New Criminal Laws to come into force on July 1

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."