HOME
DETAILS

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  
July 01 2024 | 02:07 AM

school working days extention on kerala high court

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രവർത്തി ദിനം 220 ആക്കിയതിനെതിരായ ഹരജിയാണ് ഇന്ന് പരിഗണിക്കുന്നത്. ശനിയാഴ്ചകളിൽ കൂടി പ്രവർത്തി ദിനമാക്കി ആഴ്ചയിൽ ആറ് ദിവസം വരെ സ്‌കൂളുകൾ പ്രവർത്തിക്കുന്ന നിലയിലേക്കാണ് പ്രവർത്തിദിന വർധന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയത്.     

പ്രവർത്തി ദിനം വർധിപ്പിച്ച നടപടി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയെന്നാണ് ഹരജിക്കാരുടെ ആരോപണം. അധ്യാപകരെയും, രക്ഷിതാക്കളെയും അസോസിയേഷനെയും സർക്കാർ കേട്ടില്ല. പ്രവൃത്തിദിനം കൂട്ടിയത് വിദ്യാഭ്യാസ കലണ്ടറായി ഇറക്കിയതല്ലാതെ ഉത്തരവിറക്കിയിട്ടില്ലെന്നും അതിനാൽ ചട്ടലംഘനമാണെന്നുമാണ് ഹരജിയിൽ പറയുന്നത്.

ഹരജിയിൽ ഹൈക്കോടതി വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹരജി പരിഗണിക്കുന്നത്. 

അതേസമയം, പ്രവർത്തിദിനം വർധിപ്പിച്ചതിൽ സമരം ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി കെ.പി.എസ്.ടി.എ കഴിഞ്ഞ ദിവസം ക്ലസ്റ്റർ ബഹിഷ്കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."