HOME
DETAILS

ഹജ്ജിന്റെ പുണ്യംനുകർന്ന് ഹാജിമാർ ഇന്ന് മുതൽ മടങ്ങിയെത്തും

  
July 01 2024 | 01:07 AM

pilgrims returns from today after hajj

കോഴിക്കോട്: പരിശുദ്ധ ഹജ്ജിൻ്റെ പുണ്യംനുകർന്ന് ഹാജിമാർ ഇന്ന് മുതൽ നാട്ടിൽ തിരിച്ചെത്തും. മദീനയിൽ നിന്ന് 166 ഹാജിമാരുമായി ആദ്യ ഹജ്ജ് സംഘം എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ ഇന്ന് വൈകീട്ട് 3.25ന് കരിപ്പൂരിലെത്തും. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യസംഘത്തെ സ്വീകരിക്കും. 

വിമാനത്തിൽ നിന്നിറങ്ങുന്ന ഹാജിമാരെ ഹജ്ജ് ടെർമിനലിൽ എത്തിക്കും. ഇവിടെ നിന്ന് കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി സംസം തീർഥജലവും നൽകിയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കി ബന്ധുക്കളെ ഏൽപ്പിക്കുക. ഹാജിമാരെ സഹായിക്കാനായി 17 ഹജ്ജ് സെൽ ഓഫിസർമാരെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി വളണ്ടിയർമാരുടെ സേവനവും ലഭ്യമാകും. 

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള ഹജ്ജ് വിമാനങ്ങൾ  ഈ മാസം   10 മുതലാണ് ആരംഭിക്കുക. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 18,200 പേരാണ് ഹജ്ജിന് പോയത്. ഇതിൽ 7408 പേർ പുരുഷന്മാരും 10,792 പേർ സ്ത്രീകളുമാണ്. ഇതരസംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള 280 പേരും ഇതിൽ ഉൾപ്പെടും. ഈ മാസം  22 ന് ഹാജിമാരുടെ മടക്കയാത്ര അവസാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."