HOME
DETAILS

യുഎഇ; സ്വദേശിവത്കരണ പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും

  
June 30 2024 | 18:06 PM

UAE; The naturalization test will start from today

ദുബൈ:യുഎഇയിൽ ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ സ്വകാര്യമേഖലാ കമ്പനികൾ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോയെന്ന് വിലയിരുത്താൻ ജൂലൈ ഒന്ന് മുതൽ പരിശോധന ആരംഭിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ തങ്ങളുടെ ജീവനക്കാരിൽ ഒരു ശതമാനം അധികം സദേശികളെ നിയമിക്കാത്ത 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കും. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ആദ്യ പകുതിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അവസാന സമയപരിധി ജൂൺ 30 ആണ് നൽകിയിരുന്നത്.

നിയമിക്കാത്ത ഓരോ ഇമാറാത്തിക്കും പ്രതിമാസം 8,000 ദിർഹം ആണ് പിഴ. കഴിഞ്ഞ വർഷം ഇത് പ്രതിമാസം 7,000 ദിർഹമായിരുന്നു. 2022-ൽ 6,000 ദിർഹവുമായിരുന്നു. പിഴ 2026 വരെ ഓരോ വർഷവും 1,000 ദിർഹം വർധിക്കും.യുഎഇയിലെ   സ്വകാര്യ കമ്പനികൾ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വർഷവും രണ്ട് ശതമാനം വീതം വർധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ നാല് ശതമാനം എത്തണമായിരുന്നു. ഈ ജൂൺ അവസാനത്തോടെ ഇത് അഞ്ച് ശതമാനമായി ഉയർത്തണം. 2024 അവസാനിക്കുന്നതിന് മുമ്പ് സ്ഥാപനത്തിൽ ആറ് ശതമാനം യു എ ഇ പൗരന്മാർ ഉണ്ടായിരിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."