HOME
DETAILS

ഡൽഹിയിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

  
Web Desk
June 30 2024 | 17:06 PM

IMD Announces Orange Alert; Delhi

അതിരു വിട്ടാൽ എന്തും അപകടം തന്നെയാണ് എന്നൊരു ചൊല്ലുണ്ട്. മഴയുടെ കാര്യവും അത് പോലെ തന്നെയാണ്. ഒരു പരിതി കഴിഞ്ഞാൽ പിന്നെ ആനന്ദകരവും സന്തോഷവുമെല്ലാം നഷ്ട്ടപ്പെട്ട് എങ്ങനെയെങ്കിലുമീ നശിച്ച മഴയൊന്നു പെയ്തു തീർന്നാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇതേ അവസ്ഥയാണ് ഇപ്പൊ ഡൽഹിക്കുള്ളത്.  പകുതിയോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന വാഹനങ്ങളും, ഒന്ന് റോഡിലേക്കോ വീട്ടുമുറ്റത്തേക്കോ ഇറങ്ങാനാകാതെ കെട്ടിടങ്ങളിലും വീടുകളിലും അകപ്പെട്ട അവസ്ഥയിലാണ് ഇന്ന് തലസ്ഥാനം. മഴ വരുന്ന മുൻപേ തയ്യാറെടുപ്പുകൾ നടത്താത് കൊണ്ടും ഓടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ചവറുകളും നീക്കം ചെയ്യാത്തത് കൊണ്ടും കരണമയിയാണ് വെള്ളം ഒഴുകി പോകാതെ തടസ്സം സൃഷ്ടിക്കുന്നത്.

നിലവിലെ സ്ഥിതി അനുസരിച്ചു രണ്ട് ആഴ്‌ചയോളം ഇനിയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനങ്ങൾ. ഇതെ തുടർന്നു  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ കാര്യങ്ങൾക്കു വേണ്ടി പുറത്തിറങ്ങേണ്ടതില്ലെന്നും ഡൽഹി പോലീസ് അറിയിപ്പ് നൽകി. മിന്റോ റോഡ് അണ്ടർപാസ്സ്‌ ടണലിൽ ജീവൻ പൊലിഞ്ഞവർക്കു പത്തു ലക്ഷം രൂപ കോമ്പൻസേഷനായി നൽകുമെന്ന് ഡൽഹി ഗവണ്മെന്റ് അറിയിച്ചു.  വെള്ളം കെട്ടി നിൽക്കുന്നത് മൂലം വസന്ത് കുഞ്ജ്, വസന്ത് വിഹാർ എന്നിവിടങ്ങളിലേക്കുള്ള ഹൈവേ റോഡുകൾ പൂർണ്ണമായും അടച്ചു. കനത്ത മഴയെ  തുടർന്ന് വസന്ത് വിഹാറിലെ മതിൽ തകർന്ന സംഭവത്തിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി, ഡൽഹിയിൽ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി. ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ -1 ൻ്റെ മേൽക്കൂര തകരുകയും ഒരാൾ മരിക്കുകയും വിമാന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും തലസ്ഥാനത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്തു.

അടുത്ത ഏഴ് ദിവസങ്ങളിലും  ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദേശവാസികളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയും ഡൽഹി നഗരത്തിനു നാശം വിതച്ചു വെള്ളിയാഴ്ച മുതൽ നാല് മണിക്കൂറുകൾ നീണ്ട മഴ 88 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയെന്നു വെളിപ്പെടുത്തി കാലാവസ്ഥ റിപ്പോർട്ടുകൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."