ബദ്ര്‍ രക്തസാക്ഷികളുടെ പ്രകീര്‍ത്തനസദസുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: ജിഫ്‌രി തങ്ങള്‍
എടച്ചേരി: ഇസ്‌ലാമിന്റെ നിലനില്‍പ്പിന് തന്നെ ഹേതുവായ ബദ്ര്‍ രക്തസാക്ഷികളായ സ്വഹാബികളെ പുകഴ്ത്തിപ്പാടുന്ന മജ്‌ലിസുന്നൂര്‍ പോലുള്ള സദസുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഏറാമല മഹല്ലു കമ്മിറ്റിയും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഏറാമല കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മഹല്ല് പ്രസിഡന്റ് ഒ.പി മൊയ്തു അധ്യക്ഷനായി. എസ്.വൈ.എസ് ഏറാമല ശാഖ പ്രസിഡന്റ് കെ.പി മുഹമ്മദ് കണിയാങ്കണ്ടി ജിഫ്രി തങ്ങള്‍ക്ക് ഉപഹാരം നല്‍കി. അഷ്‌റഫ് റഹ്മാനി ചൗക്കി (കാസര്‍ഗോഡ്) മുഖ്യ പ്രഭാഷണം നടത്തി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, പിണങ്ങോട് അബൂബക്കര്‍, ക്രസന്റ് അബ്ദുല്ല, മഹല്ല് ഖാസി അഹമ്മദുകുട്ടി ബാഖവി, ഓര്‍ക്കാട്ടേരി മുദരിസ് ശാഹുല്‍ ഹമീദ് ബാഖവി, ബഷീര്‍ ബാഖവി, കോച്ചേരി അന്ത്രു ഹാജി, പൂവുലക്കണ്ടി പോക്കര്‍, കെ .പി സുബൈര്‍ മാസ്റ്റര്‍, ഡോ. ടി. കുഞ്ഞമ്മദ്, സി.അബ്ദുല്ല, എളങ്ങാണ്ടി അമ്മത്, പാരഡൈസ് അബ്ദുല്ല, കോമത്ത് ഇബ്രാഹിം, കയനടത്ത് അമ്മദ് ഹാജി, മുഹമ്മദ് കൊട്ടാരത്ത്, കുന്നോത്ത് ഖാദര്‍ മാസ്റ്റര്‍, തുണ്ടിയില്‍ മൂസ, കെ.പി ഇബ്രാഹിം ഹാജി, പി.സി.അബ്ദുല്‍ ഗഫൂര്‍, നാസര്‍ ഇ.കെ, മുനീര്‍ കൊട്ടാരത്ത്, ഹാരിസ് റഹ്മാനി, ഹിളിര്‍ റഹ്മാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."