HOME
DETAILS
MAL
പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
ADVERTISEMENT
backup
July 27 2019 | 19:07 PM
തൃക്കരിപ്പൂര്‍: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഉദിനൂര്‍ പോസ്റ്റ് ഓഫിസ് പരിസരത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ എസ്. രാജ്കുമാര്- മണിമാല ദമ്പതികളുടെ ഏക മകള്‍ ഋഷിത (9)യാണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്ന ഋഷിത പനി ബാധിച്ച് കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ പനി കൂടുതലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഋഷിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."