HOME
DETAILS
MAL
കുണ്ടറ പീഡനം: ഡോക്ടറുടെ മൊഴി വീണ്ടുമെടുക്കും
ADVERTISEMENT
backup
March 16 2017 | 11:03 AM
കൊല്ലം: കൊല്ലം കുണ്ടറയില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച പത്തുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി വീണ്ടുമെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
കുട്ടിയെ എപ്പോഴാണ് പീഡിപ്പിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്.
കുട്ടി മരിച്ചതിനു തൊട്ടുമുന്‍പാണോ പീഡനത്തിനിരയായതെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പീഡനത്തിനിരയായ കുട്ടിക്ക് അണുബാധയേറ്റതായി വൈദ്യ പരിശോധന ഫലം. ജനനേന്ദ്രിയത്തിലെ എല്ലാ മുറിവുകള്‍ക്കും കാരണം അണുബാധയേറ്റതാണെന്നും സംശയമുണ്ട്. പ്രതിയില്‍ നിന്നാണ് കുട്ടിക്ക് അണുബാധയേറ്റതെന്നാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."