HOME
DETAILS

കൃഷ്ണഗിരിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം; കേരളം-ഗുജറാത്ത് രഞ്ജി നോക്കൗട്ട് മത്സരം 15 മുതല്‍

ADVERTISEMENT
  
backup
January 11 2019 | 05:01 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-2

നിസാം കെ. അബ്ദുല്ല


കൃഷ്ണഗിരി: രാജ്യത്തെ ഹൈആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയങ്ങളിലൊന്നായ കൃഷ്ണഗിരിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം. ഇത്തവണത്തെ ആരവത്തിന് ഇത്തിരി കടുപ്പം കൂടും. രഞ്ജിയുടെ നോക്കൗട്ട് റൗണ്ടില്‍ കേരളം ഗുജറാത്തിനെയാണ് 15 മുതല്‍ 19 വരെ നടക്കുന്ന മത്സരങ്ങളില്‍ നേരിടുക. സ്റ്റേഡിയം ആദ്യമായാണ് രഞ്ജിയുടെ നോക്കൗട്ട് മത്സരത്തിനു വേദിയാകുന്നത്.
ഇത്തവണത്തെ രഞ്ജി മത്സരങ്ങളിലെ കേരളത്തിന്റെ മികച്ച ഫോം കൂടി കണക്കിലെടുക്കുമ്പോള്‍ മത്സരത്തില്‍ തീപാറുമെന്നുറപ്പാണ്. ഇരു ടീമുകളും 12നു മത്സരങ്ങള്‍ക്കായി വയനാട്ടിലെത്തും. ഹിമാചല്‍പ്രദേശിനെ അവരുടെ തട്ടകത്തില്‍ പോയി അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കേരളം നോക്കൗട്ടില്‍ കടന്നത്. തുടര്‍ച്ചയായി രണ്ടാംതവണയാണ് കേരളം രഞ്ജിയുടെ നോക്കൗട്ടിലെത്തുന്നത്.
ആദ്യ ഇന്നിങ്‌സില്‍ ഹിമാചലിനെ 297ല്‍ കേരളം എറിഞ്ഞൊതുക്കിയിരുന്നു. ആറു വിക്കറ്റ് കൊയ്ത് എം.ഡി നീതീഷും രണ്ടു വീതം വിക്കറ്റുകള്‍ പിഴുത് സന്ദീപ് വാരിയറും ബേസില്‍ തമ്പിയും കേരളത്തിന് പോരാടാനുള്ള വീര്യം നല്‍കിയെങ്കിലും കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് 286ല്‍ അവസാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ പി. രാഹുല്‍(127), സഞ്ജു സാംസണ്‍(50), മുഹമ്മദ് അസ്ഹറുദ്ദീന്‍(40) എന്നിവര്‍ക്കു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ കേരളം വിജയം പിടിച്ചെടുക്കാനുള്ള വാശിയിലായിരുന്നു രണ്ടാമിന്നിങ്‌സിന് ഇറങ്ങിയത്. 285ല്‍ നില്‍ക്കെ കേരളത്തെ വെല്ലുവിളിച്ച് ഹിമാചല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളത്തെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു.  എന്നാല്‍ നായകന്‍ സച്ചിന്‍ ബേബിയും(92), വിനൂപ് മനോഹരനും(96) നല്‍കിയ അടിത്തറയില്‍നിന്ന് ആഞ്ഞടിച്ച സഞ്ജു സാംസണ്‍(പുറത്താകാതെ 61) ടീമിന് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചു.
ഈ ആത്മവിശ്വാസത്തിലായിരിക്കും ടീം കൃഷ്ണഗിരിയിലും പാഡണിയുക. കേരളത്തിനായി ജലജ് സക്‌സേന, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്പി, സിജോ മോന്‍, വിനൂപ്, സന്ദീപ് തുടങ്ങിയവര്‍ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ഥീവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പിയൂഷ് ചൗള, പ്രിഥ്യൂഷ് ചൗള എന്നിവരുടെ പിന്‍ബലത്തിലാണ് ഗുജറാത്ത് പോരാടാനെത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Kerala
  •  a month ago
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  a month ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  a month ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  a month ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  a month ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  a month ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  a month ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  a month ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  a month ago