HOME
DETAILS

ഇന്ദോര്‍ ഐഐടി, ഐഐഎമ്മില്‍ എംഎസ്‌സി ഓണ്‍ലൈനായി പഠിക്കാം; അപേക്ഷ മെയ് 2 വരെ

  
Web Desk
April 16 2025 | 06:04 AM

msc data science and management online course in iit indore

ഇന്ദോര്‍ ഐഐടിയും, ഐഐഎമ്മും സംയുക്തമായി നടത്തുന്ന രണ്ടു വര്‍ഷ എംഎസ് സി ഡാറ്റ സയന്‍സ് ആന്റ് മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാന്‍ അവസരം. ഡിഗ്രിക്കാര്‍ക്കും, വര്‍ക്കിങ് പ്രൊഫഷനലുകള്‍ക്കും മികച്ച അവസരമാണിത്. മേയ് രണ്ടിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

യോഗ്യത

ഫസ്റ്റ് ക്ലാസ് ബിടെക്/ ബിഇ/ ബിഎസ്/ ബിഫാം/ ബിആര്‍ക്/ ബിഡെസ്/ ബിഎഫ്‌ടെക്/ നാലുവര്‍ഷ ബിഎസ് സി/ എംഎസ് സി/ എംസിഎ/ എംബിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പ്രാബല്യത്തിലുള്ള ഐഐഎം കാറ്റ്/ ഗേറ്റ്/ ജിമാറ്റ്/ ജാം ടെസ്റ്റ് സ്‌കോര്‍ നേടിയവരായിരിക്കണം. അല്ലെങ്കില്‍ ഐഐടി ഇന്ദോര്‍ ജൂണ്‍ എട്ടിന് നടത്തുന്ന ഡിമാറ്റ് (ഡാറ്റ സയന്‍സ് ആന്റ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ്) ടെസ്റ്റില്‍ യോഗ്യത നേടണം. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക്: https://msdsm.iiti.ac.in സന്ദര്‍ശിക്കുക. 

സംശയങ്ങള്‍ക്ക്: [email protected], [email protected] എന്നീ മെയില്‍ ഐഡികളിലേക്ക് മെസേജ് അയക്കാം.

0731 6603333-5593

msc data science and management online course in iit indore

തിരുവനന്തപുരം ഐസറില്‍ എംഎസ് സി

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍) രണ്ടുവര്‍ഷ എംഎസ് സി പ്രോഗ്രാമിന് അപേക്ഷിക്കാം. ആഗസ്റ്റില്‍ കോഴ്‌സുകള്‍ ആരംഭിക്കും. ഓണ്‍ലൈനായി മേയ് അഞ്ചിനകം അപേക്ഷ നല്‍കണം. 

ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് സ്‌കൂളുകളിലാണ് ഒഴിവുകള്‍. ഓരോ വിഷയങ്ങളിലും 22 സീറ്റുകള്‍ നിലവിലുണ്ട്. 

യോഗ്യത: 

സയന്‍സ്, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ്/ അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രിയാണ് യോഗ്യത. 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്. ഡിഗ്രി ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 

അപേക്ഷ ഫീസായി 1000 രൂപ അടയ്ക്കണം. എസ്.സി, എസ്.ടിക്കാര്‍ക്ക് 500 രൂപ മതി. 

മേയ് 17ന് സ്‌ക്രീനിങ് ടെസ്റ്റ് നടക്കും. അഭിമുഖം ജൂണില്‍ നടത്തും. സെലക്ട് ആയവര്‍ ജൂലൈ പത്തിനകം ഫീസടച്ച് പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected] സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്‍

International
  •  4 days ago
No Image

ചാരിറ്റി ഓർ​ഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്

Kuwait
  •  4 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

International
  •  4 days ago
No Image

ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്

Football
  •  4 days ago
No Image

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

Kerala
  •  4 days ago
No Image

മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു

National
  •  4 days ago
No Image

ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി

Cricket
  •  4 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ

Saudi-arabia
  •  4 days ago
No Image

ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു

Cricket
  •  4 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്

National
  •  4 days ago