
വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി

തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ 37.5 മെഗാവാട്ടിന്റെ പള്ളിവാസൽ അടച്ചുപൂട്ടി. നിർമാണം പൂർത്തിയായ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്ക് പഴയ പള്ളിവാസൽ പദ്ധതിയുടെ പെൻസ്റ്റോക്കുമായി ബന്ധിപ്പിക്കാൻ കഴിയാത്തതാണ് പ്രശ്‌നമായത്. ഇൻടേക് ഡിസൈനിലെ പാളിച്ച മൂലം വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്കിലേക്ക് ഫുൾ ലോഡ് ചെയ്യാനുള്ള വെള്ളം എത്താത്തത് പ്രതിസന്ധിയായി.
1940 മാർച്ച് 19നാണ് പദ്ധതി കമ്മിഷൻ ചെയ്തത്. 85 വർഷം പഴക്കമുള്ള കാലഹരണപ്പെട്ട പെൻസ്റ്റോക്കുകൾ ഒഴിവാക്കി, പുതുതായി സ്ഥാപിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്കിൽ ബന്ധിപ്പിച്ചു ശേഷി കൂട്ടുകയായിരുന്നു ലക്ഷ്യം. ഇതിനായി 47.67 കോടി രൂപ മുടക്കി 430 മീറ്റർ നീളത്തിൽ 1600 മി.മീ വ്യാസമുള്ള പുതിയ പെൻസ്റ്റോക്ക് സ്ഥാപിച്ചെങ്കിലും വൈ പീസ് ഉപയോഗിച്ച് പുതിയ പദ്ധതിയിലേക്ക് ബന്ധിപ്പിച്ചില്ല.
നാല് പെൻസ്റ്റോക്കുകൾ വഴിയാണ് ആർ.എ ഹെഡ് വർക്‌സ് ഡാമിൽനിന്നു പഴയ പള്ളിവാസൽ പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. 5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തിൽ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ടു ചെറിയ പെൻസ്റ്റോക്കുകളിലൂടെയാണ്. മൂന്നാമത്തെ പെൻസ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. നാലാമത്തെ പെൻസ്റ്റോക്കാണ് ഏറ്റവും വലുത്, 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്.
കൂടുതൽ ചോർച്ചയുള്ള രണ്ട് പെൻസ്റ്റോക്കുകളിലൂടെ വെള്ളമൊഴുക്ക് ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ പൂർണമായും നിർത്തിവച്ചിരുന്നു. അന്നുമുതൽ രണ്ട് ജനറേറ്ററുകൾ ഷട്ട്ഡൗണിലാണ്. നിലവിൽ 3,4 നമ്പർ ജനറേറ്ററുകളുടെ വാൽവിന് ശക്തമായ ചോർച്ചയുണ്ട്. വാൽവ് മാറ്റി സ്ഥാപിക്കണമെങ്കിൽ ബട്ടർഫ്‌ളൈ വാൽവ് അടയ്ക്കണം. ബട്ടർഫ്‌ളൈ വാൽവിനും ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ജനറേറ്ററിനു ഗുരുതരമായ വിറയൽ അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാമാണ് കഴിഞ്ഞ 15 മുതൽ പദ്ധതി പൂർണമായും ഷട്ട് ഡൗൺ ചെയ്യാൻ കാരണം.
വർഷങ്ങളായി പള്ളിവാസൽ പദ്ധതിയിലെ ഉൽപാദനം താഴേക്കാണ്. വിവാദമായ ലാവ്‌ലിൻ നവീകരണത്തിൽ ഉൾപ്പെട്ട പദ്ധതിയാണിത്. നവീകരണത്തിന്റെ പേരിൽ എസ്.എൻ.സി. ലാവ്‌ലിൻ കമ്പനി കോടികൾ തട്ടിയെടുത്തെങ്കിലും ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഉദ്ഘാടനം വീണ്ടും മാറ്റി
രണ്ടു പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം വീണ്ടും മാറ്റി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ വർഷത്തെ കേരളപ്പിറവി ദിനത്തിൽ നടക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
ഏപ്രിൽ 15ന് മുഖ്യമന്ത്രി കമ്മിഷൻ ചെയ്യുമെന്നാണ് പിന്നീട് അറിയിച്ചത്. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുമായി 28 ന് മുഖ്യമന്ത്രി ജില്ലയിൽ എത്തുമ്പോൾ ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു അടുത്ത തീരുമാനം. എന്നാൽ ഇതെല്ലാം മാറ്റിവയ്ക്കുകയായിരുന്നു.
Expansion crisis Pallivasal the states first hydroelectric project shut down
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 18 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 18 hours ago
ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 19 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 19 hours ago
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി
Kerala
• 20 hours ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 20 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 20 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 20 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ
National
• 20 hours ago
'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍
latest
• 20 hours ago
അല് ഐനില് 3,000 വര്ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്
uae
• 21 hours ago
കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തി യുഎഇ സെന്ട്രല് ബാങ്ക്
uae
• 21 hours ago
സൂക്ഷിച്ചാല് ദുഃഖിക്കേണ്ട; കുവൈത്തില് നാളെ മുതല് പുതിയ ഗതാഗത നിയമം പ്രാബല്യത്തില്
latest
• 21 hours ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• a day ago
ഫ്രാന്‍സിസ് മാര്പാപ്പ അന്തരിച്ചു
International
• a day ago
ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്
Football
• a day ago
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
Kerala
• a day ago
മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന് ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു
National
• a day ago
കുവൈത്തിലെ സര്ക്കാര് ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന് ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഫ്രാന്‍സിസ് മാര്പാപ്പയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
അവസാന വാക്കുകള് ഗസ്സക്കായി, എന്നും പീഡിതര്ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്
International
• a day ago