HOME
DETAILS

അമ്പോ... ഇതാരെയാ ചുംബിക്കുന്നത്...! കടുവയെ ചുംബിക്കാന്‍ ശ്രമിക്കുന്ന പാക് യുവാവ് 

  
April 15 2025 | 04:04 AM

Who are you kissing Pakistani youth tries to kiss a tiger

വന്യമൃഗങ്ങളുടെ വൈറല്‍ വിഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. പാകിസ്താനിലാണ് സംഭവം. പാകിസ്താന്‍ കണ്ടന്റ് ക്രിയേറ്റീവ് നൗമാന്‍ ഹസ്സന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു കടുവയെ ചുംബിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് വിഡിയോയില്‍ കാണുന്നത്. നല്ല ഇണക്കത്തോടെയാണ് കടുവയെ വിഡിയോയില്‍ കാണുന്നത്.

കടുവ നൗമാന്‍ ഹസ്സനെതിരേ തിരിയുകയോ അക്രമിക്കാന്‍ മുതിരുകയോ ചെയ്യുന്നില്ല. സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഇടയ്ക്ക് ഇയാളുടെ കൈയില്‍ ഒന്നു കടിക്കാന്‍ ശ്രമം നടത്തുന്നതും വിഡിയോയില്‍ കാണാം. വളരെ പെട്ടെന്നു തന്നെ വിഡിയോ വൈറലാവുകയും ചെയ്തു. നിരവധിപേരാണ് ഇതിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് കടുവയുടെ അടുത്ത് ഇത്ര ധൈര്യത്തോടെ പെരുമാറാന്‍ കഴിയുന്നതെന്നും വന്യജീവിയെ പേടിയില്ലേ എന്നുമൊക്കെയുള്ള നിരവധി കമന്റുകളും വരുന്നുണ്ട്.

 

kadu.jpg

എന്നാല്‍ ചിലര്‍ വിഡിയോയെ വിമിര്‍ശിക്കുകയും കടുവയെ ചുംബിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ചങ്ങലയിട്ടിട്ടുണ്ടൊ എന്നുതൊന്നും വ്യക്തമല്ലെന്നും പറഞ്ഞു. എന്നാല്‍ ഒരു പുല്‍ത്തകിടിയില്‍ അലസമായിക്കിടക്കുന്ന കടവുയുടെ അടുത്ത് ചെന്നാണ് നൗമാന്‍ കടുവയെ ചുംബിക്കാന്‍ ശ്രമിക്കുന്നത്. നൗമാന്റെ ധൈര്യത്തെ കുറിച്ചും പ്രശംസിക്കുന്നവരുണ്ട്.

അതേസമയം വന്യമൃഗങ്ങളെ ഇത്തരത്തില്‍ വളര്‍ത്തുന്നതിലുള്ള ധാര്‍മികതയായിരുന്നു മറ്റുള്ളവരുടെ പ്രശ്‌നം. വിഡിയോ കണ്ടപ്പോള്‍ ഭയന്നുപോയെന്നും ഒരാളെഴുതി. നൗമാന്റെ വിഡിയോകള്‍ക്ക് മുമ്പും വിമര്‍ശനം നേരിട്ടിരുന്നു. ഒരിക്കല്‍ തിരക്കേറിയ തെരുവിലൂടെ ചങ്ങലയ്ക്കിട്ട കടുവയുമായി ഇയാള്‍ നടക്കുന്ന വിഡിയോ ഇന്‍സ്റ്റയില്‍ ഇട്ടിരുന്നു. ഇതും വിമര്‍ശനം നേരിട്ടിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി

Trending
  •  2 days ago
No Image

വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍

National
  •  2 days ago
No Image

വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court 

latest
  •  2 days ago
No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  2 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  2 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  3 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  3 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  3 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  3 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  3 days ago