HOME
DETAILS

ദോഹ പോര്‍ട്ടില്‍ ഫിഷിങ് എക്‌സിബിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എക്‌സിബിഷന്‍ ഇന്നു മുതല്‍

  
April 09 2025 | 08:04 AM

Preparations for fishing exhibition at Doha Port complete exhibition begins today

ദോഹ: ഏപ്രില്‍ 9 മുതല്‍ 12 വരെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടക്കുന്ന മിന ഫിഷിങ് എക്‌സിബിഷന്റെ മത്സ്യബന്ധന പ്രദര്‍ശനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

മത്സ്യ ബന്ധന രംഗത്തെ ഏറെ സവിശേഷതകളുള്ള നാല് ദിവസത്തെ പരിപാടി മത്സ്യ ബന്ധന രംഗത്ത് ഖത്തറിന്റെ പാരമ്പര്യത്തെയും നവീനതകളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനമായിരിക്കും. 30-ലധികം പ്രാദേശിക മത്സ്യബന്ധന ബ്രാന്‍ഡുകള്‍, പ്രായോഗിക അനുഭവങ്ങള്‍, തത്സമയ സമുദ്ര പ്രകടനങ്ങള്‍, ആവേശകരമായ മത്സ്യബന്ധന മത്സരം എന്നിവ പ്രദര്‍ശനത്തിന് മാറ്റു കൂട്ടും.

മത്സ്യബന്ധന പ്രദര്‍ശനം കടല്‍ പ്രേമികളുടെ ഒരു ആഘോഷമായി മാറുമെന്നും നിങ്ങള്‍ മത്സ്യബന്ധന രംഗത്ത് പരിചയസമ്പന്നനായ ഒരു പ്രൊഫഷണലായാലും അതിനോട് അഭിനിവേശമുള്ള  ഹോബിയായി കാണുന്ന ഒരാളായാലും ഫിഷിങ് മേഖലയിലെ കോര്‍ത്തിണക്കി ഒരു ഏകജാലക സൗകര്യം ഈ പരിപാടിയിലൂടെ വാഗ്ദാനം ചെയ്യുന്നതായും ഓള്‍ഡ് പോര്‍ട്ട് സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ മുല്ല അറിയിച്ചു.

പൈതൃകം ആധുനികതയെ കണ്ടുമുട്ടുന്ന ഈ സവിശേഷ അനുഭവം ആതിഥേയത്വം വഹിക്കുന്നതില്‍ ഓള്‍ഡ് ദോഹ തുറമുഖം അഭിമാനിക്കുന്നതായും കൂടാതെ കടലിനോടുള്ള  സ്‌നേഹം പങ്കിടാനും ആഘോഷിക്കാനും ഒരു സമൂഹം ഒത്തുചേരുന്നതായും ഈ പ്രദര്‍ശനത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസവും വൈകുന്നേരം 4 മുതല്‍ 9 വരെ ഓള്‍ഡ് മീന പോര്‍ട്ടില്‍ നടക്കുന്ന പ്രദര്‍ശനം തികച്ചും സൗജന്യവും കുടുംബ സൗഹൃദപരവുമായിരിക്കും രാജ്യത്തെ ഏറ്റവും പ്രശസ്തമായ സമുദ്ര തുറമുഖത്തിന്റെ ഹൃദയഭാഗത്തുള്ള ഖത്തറിന്റെ കടല്‍ യാത്രാ പൈതൃകത്തിലേക്ക് ഊളിയിടാന്‍ കടല്‍ പ്രേമികളെയും മത്സ്യബന്ധന പ്രേമികളെയും ജിജ്ഞാസയുള്ള പര്യവേക്ഷകരെയും ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  4 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

latest
  •  4 days ago
No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  4 days ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  4 days ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  4 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  4 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  4 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  4 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  4 days ago