HOME
DETAILS

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

  
April 20 2025 | 11:04 AM

Riyadh Metro Adds Railway and Jarir District Stations to Orange Line

റിയാദ്: റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ രണ്ട് പുതിയ സ്റ്റേഷനുകള്‍ തുറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അറിയിച്ചു. റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ നീക്കം രാജ്യത്തെ റെയില്‍വേ ഗതാഗതത്തെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്റ്റ് സ്റ്റേഷന്‍ എന്നിങ്ങനെയാണ് പുതിയ സ്റ്റേഷനുകള്‍ക്ക് പേരിട്ടിരിക്കുന്നത്. 

ലൈന്‍ 3 എന്നും അറിയപ്പെടുന്ന ഓറഞ്ച് ലൈന്‍, മദീന റോഡ് അച്ചുതണ്ടില്‍ നിന്ന് പ്രിന്‍സ് സാദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ റോഡ് വരെ 40.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. റിയാദ് മെട്രോ ശൃംഖലയുടെ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനത്തില്‍ തുറക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ലൈനാണിത്. 2025 ജനുവരി 5ന് ഓറഞ്ച് ലൈന്‍ ആരംഭിച്ചതോടെ റിയാദ് മെട്രോയുടെ ആറ് ലൈനുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു.

2024 ഡിസംബര്‍ 1നാണ് മെട്രോയുടെ ബ്ലൂ (ലൈന്‍ 1), യെല്ലോ (ലൈന്‍ 4), പര്‍പ്പിള്‍ (ലൈന്‍ 6) ലൈനുകള്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഡിസംബര്‍ 15ന് റെഡ് (ലൈന്‍ 2), ഗ്രീന്‍ (ലൈന്‍ 5) ലൈനുകളും തുറന്നു.

റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ സംവിധാനമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

176 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ ശൃംഖലയില്‍ 85 സ്റ്റേഷനുകളും നാല് പ്രധാന ഇന്റര്‍ചേഞ്ച് ഹബുകളും ഉള്‍പ്പെടുന്നു. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം വെറും 75 ദിവസത്തിനുള്ളില്‍ 18 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് മെട്രോ സംവിധാനം ഉപയോഗിച്ചത്. ഇതിനകം 162,000ത്തിലധികം യാത്രകള്‍ പൂര്‍ത്തിയാക്കിയ റിയാദ് മെട്രോ മൊത്തം 4.5 ദശലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.

Riyadh Metro expands its Orange Line with the addition of Railway Station and Jarir District Station, enhancing connectivity and easing mobility for commuters across the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി

Kerala
  •  3 hours ago
No Image

'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം

uae
  •  3 hours ago
No Image

വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.

qatar
  •  3 hours ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ

latest
  •  4 hours ago
No Image

കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്

crime
  •  4 hours ago
No Image

നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ

Business
  •  4 hours ago
No Image

'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്‌റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍ 

International
  •  5 hours ago
No Image

ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  5 hours ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ - യുഎഇ ദിര്‍ഹം നിരക്കിലെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  5 hours ago
No Image

ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്‍'

Trending
  •  5 hours ago