
'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന

കാമറയും പിടിച്ച് മരണം പെയ്യുന്ന തെരുവീഥികളിലൂടെ നടക്കുമ്പോള്‍ ഫാത്തിമ ഹസൂന എന്ന ജ്വലിക്കുന്ന ഫലസ്തീനിയന്‍ ചെറുപ്പത്തിന് അറിയാമായിരുന്നു മരണം ഏത് നിമിഷവും തന്റെ വാതില്‍പ്പടിയിലുമുണ്ടാവാമെന്ന്. തന്റെ അടുത്ത ചുവട് മരണം തീനാളമായ് പൊട്ടിച്ചിതറുന്ന അകലത്തിലേക്കാണെന്ന്. എന്നാല്‍ അതൊന്നും അവളെ ഭയപ്പെടുത്തിയില്ല. കണ്മുന്നില് കത്തിയമരുന്ന, തകര്‍ന്നു വീഴുന്ന ആയിരം ജീവനുകള്‍ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ചെയ്തുള്ളൂ. തീര്‍ത്തും നിസ്സഹായരായ, സാധാരണക്കാരായ മനുഷ്യര്‍ക്കു മേല്‍ ബോംബുകള്‍ക്കു മേല്‍ ബോംബുകള്‍ വര്‍ഷിച്ച് , പിഞ്ചുമക്കളുടെ മയ്യിത്തുകള്‍ക്കു മേല്‍ സംഹാര താണ്ഡവമാടുന്ന ഇസ്റാഈലിന്റെ കൊടുംക്രൂരതകളിലേക്ക് തന്റെ കാമറക്കണ്ണുകള്‍ തുറന്നു വെച്ച് ആ 25കാരി നടന്നു. ലോകമിന്നോളം കാണാത്ത ക്രൂരതയുടെ ചിത്രം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍.
ഞാന്‍ മരിക്കുകയാണെങ്കില്‍ അത് ലോകം ഉദ്ഘോഷിക്കുന്ന മരണമാവണം. വെറുമൊരു ബ്രേക്കിംഗ് ന്യൂസാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കൂട്ടത്തിലുള്ള വെറുമൊരു അക്കമാവാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ലോകമറിയുന്ന ഒരുമരണമായിരിക്കണം അത്. കാലതീതമായി നിലനില്‍ക്കുന്ന ഒരോര്‍പ്പെടുത്തലും ആഘാതവുമാകണം. കാലത്തിനോ ദേശത്തിനോ മറക്കാനാകാത്തത്രയും കരുത്തുറ്റ ചിത്രമാകണം അത്' ഒരിക്കല്‍ ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളായിരുന്നു അത്.
ഒടുവില്‍ കണ്ണടച്ചിരിക്കുന്ന ലോകത്തിന്റെ കണ്‍തുറപ്പിക്കാനായി കരുത്തുറ്റ ഫ്ലാഷ്ലൈറ്റ് പോലെ മരണം ഫാത്തിമ ഹസൂനയേയും തേടിയെത്തി. അവര്‍ ആഗ്രഹിച്ചതുപോലെ. പോരാട്ടത്തിന്റെ തീച്ചൂളയില്‍ അടയാളപ്പെടുത്തുന്ന മരണത്തെയാണ് കഴിഞ്ഞ 18 മാസക്കാലമായി ഇസ്റാഈലിന്റെ തീപ്പൊരികള്‍ക്കിടിയിലൂടെ നടന്നു നീങ്ങുമ്പോള്‍ അവള് ആഗ്രഹിച്ചത്.
വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ കൊല്ലപ്പെടുന്നത്. വടക്കന്‍ ഗസ്സയിലെ തന്റെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍. ഗര്‍ഭിണിയായ സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് പോരാളിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പതിവു പോലെ ഈ കൊടുംക്രൂരതയേയും ഇസ്റാഈല്‍ ന്യായീകരിച്ചത്.
ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമായിരുന്നില്ല ഈ ഫലസ്തീന് പെണ്കൊടിക്ക്. തന്റെ നാടിനെ ലോകമറിയാതെ പോവുന്ന കണ്‍കണ്ട ക്രൂരതയെ ഇസ്റാഈല്‍ എന്ന നരഭോജിയെ ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാനുള്ള ആയുധം കൂടിയായിരുന്നു. ഇസ്റാഈല്‍ തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്കിടയിലൂടെ തന്റെ കാമറയും കയ്യിലേന്തി ഈ 25കാരി നടന്നു., രാവെന്നോ പകലെന്നോ ഇല്ലാതെ. മരണം പെയ്യുന്ന ആകാശത്തിന് കീഴെ...പൊട്ടിത്തെറിക്കുന്ന കല്ച്ചീളുകള് താണ്ടി. തകര്‍ന്ന വീടുകള്‍, ദുഃഖിതരായ കുടുംബങ്ങള്‍, അവശിഷ്ടങ്ങള്‍ക്ക് ഇടയിലും കുഞ്ഞുകണ്ണുകളില്‍ വിരിയുന്ന പ്രതീക്ഷത്തിളക്കം ..എല്ലാം അവരുടെ ചിത്രങ്ങളിലൂടെ ലോകം കണ്ടു. അക്ഷരാര്‍ഥത്തില്‍ ഗസ്സയെന്ന കുഞ്ഞുനാടിന്റെ മരണത്തണുപ്പിലേക്ക്, അവരുടെ ദുരിതങ്ങളിലേക്ക് നോവുകളിലേക്ക് തുറന്നിട്ട ജാലകമായിരുന്നു അവരുടെ ചിത്രങ്ങള്‍.
Fatima Hassouna, a 25-year-old Palestinian photojournalist, had just been announced as the subject of a new documentary set to premiere at a film festival in France. Only hours later, she was killed alongside 10 members of her family by Israeli soldiers in a brutal attack. pic.twitter.com/3KAXOd2yge
— Human Rights Solidarity (@SolidarityHR) April 18, 2025
ഹസൂനയും ഇറാനിയന്‍ സംവിധായിക സെപിദേ ഫാര്സിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗസ്സയുടെ ദുരിതങ്ങളുടെയും ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെയും കഥ പറയുന്ന'പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്' എന്ന ഡോക്യമെന്റിറി ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഫാര്‍സിയാണ് ഇത് നിര്‍മിച്ചത്. കാനിന് സമാന്തരമായി നടക്കുന്ന ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയില്‍ ഹസൂനയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായിക പ്രഖ്യാപിച്ചിരുന്നു.അവര്‍ കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായിരുന്നു ഈ പ്രഖ്യാപനം.
ഹസൂന കൊല്ലപ്പെട്ടതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധവുമായി വിവിധ മാധ്യമ പ്രവര്‍ത്തകരുടെ സംഘനകളും ആഗോള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. മാധ്യപ്രവര്‍ത്തകര്‍ മൗനം വെടിയണമെന്ന് യു.എസിലെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) അന്താരാഷ്ട്ര മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 16 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 17 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 17 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക
International
• 17 hours ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 18 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍
Saudi-arabia
• 18 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 18 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 18 hours ago
ബഹ്റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 19 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 19 hours ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 20 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 20 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 20 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ
National
• 20 hours ago
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
latest
• a day ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• a day ago
കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍
latest
• 20 hours ago
സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 21 hours ago
അല്‍ ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്‍
uae
• 21 hours ago