
പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള അവസരത്തില്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. തലസ്ഥാനത്ത് സമാപനമാകുന്ന ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 21) കാസര്‍ഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
നേട്ടങ്ങള്‍ വമ്പിച്ച പരസ്യ പ്രചാരണം
വിഴിഞ്ഞം തുറമുഖവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി പരിഗണിച്ച്, തുടര്‍ഭരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. "നവകേരളം" എന്ന മുദ്രാവാക്യത്തില്‍ ഭരണനേട്ടങ്ങള്‍ വൃത്തിയായി പാക്ക് ചെയ്തുകൊണ്ട് പുറത്തിറക്കുന്ന പ്രോഗ്രസ് കാര്‍ഡ് മുഖേനയാകും പൊതുജനങ്ങളെ സമീപിക്കുന്നത്.
വാർഷികാഘോഷത്തിന് കോടികളിന്റെ ചെലവ്
വാര്‍ഷികാഘോഷ പരിപാടികളിലേക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ധനസഹായം വാര്‍ത്തയാകുന്നത് ആഘോഷങ്ങളുടെ വിപുലതയും ചെലവും കൊണ്ടാണ്. ഈ ആഘോഷങ്ങള്‍ക്കായി ധനവകുപ്പ് അനുവദിച്ച തുക മാത്രം 25 കോടി 91 ലക്ഷം രൂപയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ 500 എണ്ണം സംസ്ഥാനതലത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് മാത്രം ചെലവ് 15 കോടി രൂപയ്ക്ക് മുകളിലാണ്.
- ബോര്‍ഡുകളുടെ ഡിസൈനിങ് അലോണി-ന് 10 ലക്ഷം രൂപ ചെലവാക്കും.
- ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനായി 3.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- റെയില്‍വേയും കെഎസ്ആര്‍ടിസിയും ഉൾപ്പെടെ വിവിധ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളില്‍ പരസ്യങ്ങള്‍ നല്കാന് ഒരുകോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
- ജില്ലാതല പരിപാടികള്‍ക്കും മുടക്കില്ല
- ജില്ലാതലത്തിലെയും പരിപാടികള്‍ക്കായി വന്‍ തുക ചെലവഴിക്കപ്പെടുന്നു.
- ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ ഏകദേശം 3 കോടി രൂപ.
- ടൂറിസം വകുപ്പിന്റെ സ്റ്റാളിനായി 1.65 കോടി രൂപ.
- ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷം രൂപയും
- സാംസ്കാരിക പരിപാടികള്‍ക്കായി 2.10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഈ ആഘോഷങ്ങള്‍ വിവാദമാവുകയാണ്. ധൂര്‍ത്ത് ആഘോഷങ്ങളായി പ്രതിപക്ഷം വിമര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷം ഇത്തവണ പരിപാടികളില്‍ സഹകരിക്കാതിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ഭരണത്തിന് മുന്നൊരുക്കം
തുടര്‍ഭരണത്തിലൂടെ ഒമ്പതാം വര്‍ഷവും മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരുകയാണ്. മൂന്നാം പിണറായി സര്‍ക്കാരിനായി വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സിപിഐഎം മുന്നോട്ടുപോകുന്നത്. ഭരണവിരുദ്ധ വികാരങ്ങള്‍ മറികടക്കാനും സംഘടനാ ശക്തിയും രാഷ്ട്രീയ കണിശതയും പ്രയോജനപ്പെടുത്തി വിജയം ഉറപ്പാക്കാനുമാണ് ശ്രമം.
- ആഘോഷങ്ങള്‍ക്ക് സമാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്
- വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തും. തിയതി പിന്നീട് പ്രഖ്യാപിക്കും.
"എന്റെ കേരളം" എന്ന പേരിലാണ് ഈ വിപുലമായ ആഘോഷപരിപാടികള്‍ സംസ്ഥാനത്ത് വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്.
The second Pinarayi Vijayan government is set to begin its 4th anniversary celebrations on April 21 in Kasaragod, aiming for a third term with massive promotional campaigns. Despite the ongoing financial crisis, the state plans to spend over ₹25.91 crore on advertisements alone—₹15 crore for 500 billboards featuring the CM’s image. Opposition parties have announced a boycott, calling it an extravagant misuse of public funds ahead of elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 17 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 17 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക
International
• 18 hours ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 18 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍
Saudi-arabia
• 18 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 18 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 19 hours ago
ബഹ്റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 19 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 19 hours ago
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി
Kerala
• 20 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 20 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 20 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ
National
• 20 hours ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍
latest
• 20 hours ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• a day ago
കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്
International
• a day ago
സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 21 hours ago
അല്‍ ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്‍
uae
• 21 hours ago
കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 21 hours ago