HOME
DETAILS

ഡിവിഷൻ ഫാൾ ഒഴിവാക്കണം തസ്തിക നിലനിർത്തണം; കുട്ടികളെ പിടിക്കാൻ വാ​ഗ്ദാനപ്പെരുമഴയുമായി അധ്യാപകർ വീടുകളിലേക്ക്

  
രാജു ശ്രീധർ
April 03 2025 | 02:04 AM

Division fall should be avoided and posts should be maintained Teachers go to homes with promises to catch children

പത്തനംതിട്ട: പൊതു വിദ്യാലയങ്ങളിൽ ഡിവിഷൻ ഫാൾ ഒഴിവാക്കാനും തസ്തികകൾ നിലനിർത്താനും ആകർഷകമായ വാഗ്ദാനങ്ങളുമായി കുട്ടികളെ പിടിക്കാൻ അധ്യാപകർ വീടുകളിലേക്ക്. കുട്ടികളുടെ  എണ്ണം കൂടുന്നതനുസരിച്ച് ഡിവിഷനുകൾ കൂടുകയും  കുറയുന്ന മുറയ്ക്ക് തസ്തിക നഷ്ടമാകുകയും ചെയ്യും. നിലനിൽപ്പ് മുന്നിൽക്കണ്ടാണ് കുട്ടികളെ ചാക്കിലിടാനുള്ള കഠിനശ്രമങ്ങൾ നടത്തുന്നത്.

ഓഫറുകൾ നിരത്തിയാണ് ആകർഷിക്കുന്നത്. തെക്കൻ ജില്ലകളിലെ സ്കൂളുകളാണ്  കടുത്ത  മത്സരം നടത്തുന്നത്. കുട്ടികളുടെ എണ്ണം  കൂടി വരുമ്പോൾ അധ്യപകരുടെ എണ്ണവും കൂടുന്നതുവഴി മാനേജ്മെൻ്റിന് സാമ്പത്തിക ലാഭം ഉറപ്പിക്കാം. സർക്കാർ സ്കൂളുകളും കുട്ടികളെ ഒപ്പിക്കലിൽ പിന്നോട്ടില്ല.  കുട്ടികൾ കുറഞ്ഞാൽ മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകേണ്ടി വരുന്നത് ഒഴിവാക്കാനാണ് പ്രധാനമായും അധ്യാപകരും പെടാപാടുപെടുന്നത്. എൽ.പി സ്കൂളുകളിൽ നഴ്സറി ആരംഭിച്ച് ഒന്നാം ക്ലാസിലേക്ക് കുട്ടികളെ എത്തിക്കുകയെന്ന തന്ത്രം പല സ്കൂളുകളും പരീക്ഷിക്കുന്നുണ്ട്.

ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ കൂടുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ  കുറഞ്ഞുവരുന്നതിന് തടയിടാൻ പല തന്ത്രങ്ങളാണ് പരീക്ഷിക്കുന്നത്. പ്രധാനമായും 1, 5, 8 ക്ലാസുകളിലേക്കാണ് കുട്ടികളെ ചേർക്കണമെന്ന ആവശ്യവുമായി അധ്യാപകരെത്തുന്നത്.
ഭവന സന്ദർശനം, സോഷ്യൽ മീഡിയ പരസ്യങ്ങൾ, സ്കൂൾ ബസ് പരസ്യങ്ങൾ, യൂനിഫോം, ബാഗ്, ബുക്ക് എന്നിവയും  ചിലർ പണവും വാഗ്ദാനം ചെയ്യുന്നു.

ചില സ്കൂളുകൾ സൈക്കിളും നൽകുന്നുണ്ട്. ജൂണിലെ ആറാം പ്രവൃത്തി ദിവസം തലയെണ്ണി, വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിൽ തസ്തികകൾ വെട്ടിച്ചുരുക്കാറുണ്ട്. വിദ്യാർഥികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാറുമുണ്ട്.

Division fall should be avoided and posts should be maintained; Teachers go to homes with promises to catch children

 



 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

'പിണറായിക്കും മകള്‍ക്കും തെളിവുകളെ അതിജീവിക്കാനാവില്ല'; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും

Kerala
  •  11 hours ago
No Image

മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്എഫ്‌ഐഒ 

Kerala
  •  12 hours ago
No Image

സ്ഥാനക്കയറ്റം നിഷേധിച്ചത് ചോദ്യം ചെയ്ത് രാജു നാരായണ സ്വാമി; സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി

Kerala
  •  12 hours ago
No Image

കാരുണ്യം ഒഴുകിയ നല്ല നാളുകള്‍; റമദാനില്‍ സഊദി ചാരിറ്റി ഡ്രൈവ് വഴി സമാഹരിച്ചത് 1.8 ബില്യണ്‍ റിയാല്‍ 

Saudi-arabia
  •  12 hours ago
No Image

അമേരിക്കൻ പകരച്ചുങ്കം; ഉഭയകക്ഷി ചർച്ചകളിൽ പ്രതീക്ഷയോടെ ഇന്ത്യ

International
  •  13 hours ago
No Image

'സുകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധം'; മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരിക്കുന്നത് കള്ളമെന്ന് മേഘയുടെ പിതാവ്

Kerala
  •  13 hours ago
No Image

ജബൽപൂർ ക്രൈസ്തവർക്കെതിരായ ആക്രമണം അപലപിച്ച് മുഖ്യമന്ത്രി; ‘ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു’

Kerala
  •  13 hours ago
No Image

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി

uae
  •  14 hours ago
No Image

എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പ്രതി 55 കാരനായ അയൽവാസി അറസ്റ്റിൽ

Kerala
  •  14 hours ago