
നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബലാത്സംഗ കുറ്റത്തിന് സമൻസ് അയക്കാനുള്ള കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത പവൻ, ആകാശ് എന്നിവർക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പ്രസ്താവിച്ച വിധി സ്ത്രീസമൂഹത്തിന് നേരെയുള്ള അവഹേളനമാണ്. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല" എന്ന അപമാനകരമായ വിധിയെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി രൂക്ഷമായി വിമർശിച്ചു. ഈ തെറ്റായ വിധി സമൂഹത്തിൽ വിനാശകരമായ സന്ദേശം പടർത്തുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ പവൻ, ആകാശ് എന്നിവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും പൈജാമയുടെ ചരട് വലിക്കുകയും ചെയ്ത ശേഷം അവളെ സമീപത്തെ കലുങ്കിനടുത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, ആ സമയം അതുവഴി ഒരാൾ വരുന്നത് കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന കീഴ്ക്കോടതിയുടെ നീതിപൂർവമായ തീരുമാനത്തിനെതിരെ ഹരജി നൽകിയപ്പോഴാണ് ഹൈക്കോടതിയുടെ ഈ നാണംകെട്ട വിധി വന്നത്. "പെൺകുട്ടിയെ നഗ്നയാക്കിയതിനോ വസ്ത്രം അഴിച്ചതിനോ തെളിവില്ല" എന്ന ന്യായവാദവുമായി കീഴ്ക്കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് പരാമർശം നടത്തിടത്.
ഈ വിധി രാജ്യത്തെ സ്ത്രീകളോടുള്ള അനീതിയുടെ കടുത്ത പ്രതീകമാണെന്ന് രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചു. "സ്ത്രീകളെ അവഗണിക്കുന്ന ഈ മനോഭാവം വെറുപ്പുളവാക്കുന്നു. നമ്മൾ ഇതിനെ മറികടക്കണം," തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ ശക്തമായി പ്രതിഷേധിച്ചു. "വിധിന്യായത്തിലെ വാക്കുകൾ ഞെട്ടിക്കുന്നതും ലജ്ജാകരവുമാണ്. ഈ പ്രവൃത്തിയെ ബലാത്സംഗമായി കണക്കാക്കാതിരിക്കാൻ എന്ത് യുക്തിയാണ് കോടതി കണ്ടെത്തിയത്?" എന്ന് ആംആദ്മി പാർട്ടി എംപി സ്വാതി മലിവാൾ ചോദിച്ചു. നീതിയുടെ കാവലാളുകൾ എന്ന് അവകാശപ്പെടുന്നവർ തന്നെ ഇത്തരം അനീതി കാണിക്കുമ്പോൾ, സ്ത്രീകൾക്ക് എവിടെ നിന്നാണ് പ്രതീക്ഷ കണ്ടെത്തേണ്ടത്? സുപ്രീം കോടതി ഈ കേസിൽ ഇടപെട്ട് നീതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്കാനിങ്ങില് കണ്ടെത്തി
Kerala
• 19 hours ago
80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത
Kerala
• 19 hours ago
ഗള്ഫില് ഇവന്റ് മേഖലയിലെ വിദഗ്ധന് ഹരി നായര് അന്തരിച്ചു
obituary
• 19 hours ago
'മുസ്ലിംകള് ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്ക്ക് അവകാശമുണ്ട്'; കര്ണാടക നിയമസഭയില് ബിജെപിക്കാര്ക്ക് ക്ലാസെടുത്ത് റിസ്വാന് അര്ഷദ്
latest
• 20 hours ago
ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്ദേശം; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 20 hours ago
മണ്ഡല പുനര്നിര്ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി
National
• 20 hours ago
ജഡ്ജിയുടെ വീട്ടില് നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
latest
• 21 hours ago
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്ക്കം; തൃശൂരില് യുവാവിനെ വെട്ടിക്കൊന്നു
Kerala
• a day ago
പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്, മൂന്ന് വര്ഷമായി ചാരപ്പണി ചെയ്ത സീനിയര് എന്ജിനീയര് ദീപ് രാജ് ചന്ദ്ര അറസ്റ്റില്; ചോര്ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം
National
• a day ago
രണ്ടരവര്ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്ശനങ്ങള്ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന് സന്ദര്ശനത്തിന്റെ മാത്രം ചെലവ് 22 കോടി
National
• a day ago
ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ
Kerala
• a day ago
യശ്വന്ത് വര്മയുടെ വീട്ടില് നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്ഫോഴ്സ് മേധാവി; വിവാദത്തില് പുതിയ വഴിത്തിരിവ്
National
• a day ago
റമദാനിലെ അവസാന പത്തിലെ റൗള സന്ദര്ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...
Saudi-arabia
• a day ago
ദുബൈ സര്ക്കാര് ജീവനക്കാര്ക്ക് പെര്ഫോമന്സ് ബോണസായി വമ്പന് തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്
uae
• a day ago
ചര്ച്ച വിജയം; മാര്ച്ച് 24, 25 തീയതികളിലെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
National
• a day ago
റമദാനിലെ അവസാന 10 ദിവസങ്ങളില് ഷെയ്ഖ് സായിദ് ഗ്രാന്ഡ് മോസ്ക് സന്ദര്ശകര്ക്ക് സേവനം നല്കാന് നൂറിലധികം ടാക്സികള്
uae
• a day ago
ഉംറ തീര്ത്ഥാടകര് സഞ്ചരിച്ച ബസിനു തീപിടിച്ച് ആറ് ഇന്തോനേഷ്യന് സ്വദേശികള്ക്ക് ദാരുണാന്ത്യം
Saudi-arabia
• a day ago
ഗസ്സയിൽ മനുഷ്യത്വം അവസാനിക്കുന്നു, ഭൂമി കീഴടക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്റഈൽ പ്രതിരോധ മന്ത്രി
International
• a day ago
താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്പ്പനക്കാരന് പൊലിസ് പിടിയില്; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്
Kerala
• a day ago
ഔദ്യോഗിക വസതിയില് നിന്നും കണക്കില്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില് ഡല്ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
National
• a day ago
താമരശ്ശേരിയില് പൊലിസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
Kerala
• a day ago