
കുറ്റ്യാടി പുഴയില് വല വീശിയപ്പോള് ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്

കോഴിക്കോട്: കുറ്റ്യാടി പുഴയില് വല വീശിയപ്പോള് കടലില് മാത്രം കണ്ടുവരുന്ന ഏകദേശം അഞ്ച് കിലോ ഭാരമുള്ള സ്രാവ് കുടുങ്ങി. സംഭവം പുഴയുടെ വേളം - ചങ്ങരോത്ത് പഞ്ചായത്തുകള്ക്കിടയിലുള്ള തെക്കാള് കടവിലാണ്.
പുലര്ച്ചെ മൂന്നു മണിയോടെയാണ് ഊരത്ത് സ്വദേശി കുഞ്ഞബ്ദുല്ലയും പാലേരി സ്വദേശി ഷൈജുവും വല സ്ഥാപിച്ചത്. പിന്നീട് പരിശോധിക്കുമ്പോഴാണ് സ്രാവ് കുടുങ്ങിയതായി കണ്ടത്. കടലില് കണ്ടുവരുന്ന സ്രാവ് പുഴയിലെത്തിയത് ഓരുവെള്ളം (കടല്വെള്ളം) കയറുന്നതിന്റെ ലക്ഷണമാണെന്നാണ് നാട്ടുകാരുടെ ആശങ്ക.
കുടിവെള്ള പദ്ധതികള് പ്രവര്ത്തിക്കുന്ന ഈ പ്രദേശത്ത് പുഴയിലെ വെള്ളം കുറയുന്നതും പകരം ഉപ്പുവെള്ളം കയറുന്നതും പ്രശ്നമാകുമെന്നഭിപ്രായവുമുണ്ട്. വേളത്തും കുറ്റ്യാടിയിലും കുടിവെള്ളം ലഭ്യമാക്കാന് വലിയ പദ്ധതികള് നടപ്പിലാക്കുന്നുണ്ട്. കൂടാതെ കൂരങ്കോട്ട് കടവില് ജല്ജീവന് മിഷന്റെ കീഴില് പുതിയ പദ്ധതിയും ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയും അപൂര്വ്വ സംഭവത്തിന് നാട്ടുകാര് സാക്ഷിയാകുന്നത്.
A shark weighing around 5 kg was found trapped in a fishing net in the Kuttiadi River, causing surprise and concern among locals.Fishermen who set the net around 3 AM discovered the shark later. Experts believe its presence in the river may indicate seawater intrusion, raising concerns about freshwater availability as major drinking water projects rely on the river.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 8 hours ago
കറന്റ് അഫയേഴ്സ്-18-03-2025
PSC/UPSC
• 8 hours ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 9 hours ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 10 hours ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 10 hours ago
പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന
uae
• 10 hours ago
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു
Kerala
• 11 hours ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ
Kerala
• 11 hours ago
മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?
International
• 11 hours ago
പുതുച്ചേരിയിൽ തമിഴ് മതി; കടകളുടെ പേരുകൾ നിർബന്ധമായും തമിഴിൽ എഴുതണമെന്ന് മുഖ്യമന്ത്രി
National
• 12 hours ago
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
കളഞ്ഞുപോയ എടിഎം കാര്ഡും പിന്നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്
Kerala
• 14 hours ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 14 hours ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 14 hours ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന് 2000 കിലോമീറ്റര് ദൈര്ഘ്യമുള്ള പുതിയ അണ്ടര്വാട്ടര് ട്രെയിന്? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന് പദ്ധതി അണിയറയില്
uae
• 18 hours ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില് നായയുടെ തല; തൊഴിലാളികള് ഒളിവില്, സംഭവം പഞ്ചാബില്
National
• 19 hours ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 19 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന് സാധ്യതയുണ്ടോ..വ്യാപാരികള് പറയുന്നതിങ്ങനെ
Business
• 19 hours ago
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ
Business
• 16 hours ago
ആംബുലന്സിനു മുന്നില് അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 16 hours ago
കണ്ണൂരില് പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്
Kerala
• 16 hours ago