
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം

മൂവാറ്റുപുഴ: ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണെന്ന് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് കമന്റ്. മൂവാറ്റുപുഴ ആവോലി സിപിഎം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് എംജെയാണ് വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയത്. എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതിയെന്നാണ് മുസ്‌ലിങ്ങളെ പഠിപ്പിക്കുന്നതെന്നും ഇയാള്‍ കമന്റില്‍ പറഞ്ഞിട്ടുണ്ട്.
' ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പേയി അഞ്ച് നേരം പ്രാര്‍ഥിച്ചാല്‍ മതി, അതുപോലെ എല്ലാ വര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത ത******** പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്.'' എന്നായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ കമന്റ്.
അതേസമയം ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ നേതാവിന്റെ പരാമര്‍ശം തള്ളി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തി. ആവോലി സെക്രട്ടറി ഫേസ്ബുക്ക് കമന്റിലൂടെ മുസ്‌ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമര്‍ശം പാര്‍ട്ടി നിലപാടല്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും, ആര്‍എസ്എസിന്റെയും കാസയുടെയും ആശയങ്ങള്‍ക്ക് പാര്‍ട്ടി അണികളോ നേതാക്കളോ വശംവദരാവരുതെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല ഇത്തരം പ്രവണതകള്‍ അതീവ ഗൗവരത്തോടെ പാര്‍ട്ടി കാണുകയും, തിരുത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഏത് സാഹചര്യത്തിലും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനും സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനും പാര്‍ട്ടി മുന്‍കൈയെടുക്കുമെന്നും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കമന്റ് സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മാപ്പുമായി ഫ്രാന്‍സിസ് എംജെ രംഗത്തെത്തിയിട്ടുണ്ട്.
muvattupuzha cpim local secretary wrote hate comment against muslims in facebook
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍
Kerala
• 14 hours ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 14 hours ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 14 hours ago
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ പരിഗണിക്കണം ഈ രണ്ട് ദിവസങ്ങൾ
Business
• 16 hours ago
ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 16 hours ago
കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍
Kerala
• 16 hours ago
അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല
latest
• 17 hours ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍
uae
• 18 hours ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍
National
• 19 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന്‍ സാധ്യതയുണ്ടോ..വ്യാപാരികള്‍ പറയുന്നതിങ്ങനെ
Business
• 19 hours ago
മുസ്ലിംകള്ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്
Kerala
• 19 hours ago
ഇസ്റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു
International
• 19 hours ago
തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം
Cricket
• 20 hours ago
പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍
International
• a day ago
'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില്‍ ദേ, പിടിച്ചോ നിന്റെ ഫോണും'....
justin
• a day ago
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം
National
• a day ago
ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്റാഈല്‍, 80ലേറെ മരണം
International
• a day ago
അനധികൃതമായി 12 പേര്‍ക്ക് ജോലി നല്കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി
uae
• 20 hours ago
ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്
Science
• 21 hours ago
ടെസ്ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്ലക്ക് തിരിച്ചടി
auto-mobile
• 21 hours ago